മണിരത്നം ചിത്രത്തിൽ ചിന്പു
September 11, 2017, 3:52 pm
ഹിറ്റ്മേക്കർ മണിരത്നത്തിന്റെ ബഹുതാര ചിത്രത്തിൽ ചിന്പുവും അഭിനയിക്കുന്നു. യുവ മലയാള നടൻ ഫഹദ് ഫാസിലാണ് നായകന്മാരിൽ ഒരാൾ. ഈച്ച എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നാനി, വിജയ് സേതുപതി എന്നിവരാണ് മറ്റുള്ള നായകന്മാർ. കാക്കമുട്ടൈ എന്ന സിനിമയിലൂടെ താരമായി മാറിയ ഐശ്വര്യ രാജേഷാണ് നായികയാവുന്നത്. ഒരുകാലത്ത് തമിഴകത്തിന്റെ പ്രിയനായികയായിരുന്ന ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കും.

ഒരു ത്രില്ലറായാണ് സിനിമ ഒരുക്കുന്നതെന്നാണ് അണിയറക്കാർ നൽകുന്ന സൂചന. മണരത്നത്തിന്റെ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായ പ്രമേയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുക. നാല് നായകന്മാർക്കും തുല്യപ്രാധാന്യമായിരിക്കും ചിത്രത്തിലെന്നും മണിരത്നത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

മണിരത്നത്തിന്റെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസായിരിക്കും ചിത്രം നിർമിക്കുക. കാട്ര് വെളിയിടൈ എന്ന സിനിമയ്ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്.

അതേസമയം ഫഹദിന്റെ ആദ്യ തമിഴ് ചിത്രമായ വേലൈക്കാരൻ ഡിസംബറിൽ പ്രദർശനത്തിനെത്തും. മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയനും നയൻതാരയുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയോടൊപ്പവും ഫഹദ് അഭിനയിക്കുന്നുണ്ട്. ഇനിയും പേരിടാത്ത ചിത്രത്തിൽ സാമന്തയും നദിയാ മൊയ്തുവും പ്രധാന വേഷങ്ങളിൽ എത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ