അലംകൃതയുടെ ചിത്രം പുറത്തുവിട്ട് പൃഥ്വി
September 11, 2017, 11:48 am
ഇക്കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ മൂന്നാം പിറന്നാളായിരുന്നു. തനിക്ക് ആശംസകൾ അറിയിച്ചവർക്ക് നന്ദിയുമായി അലംകൃത അച്ഛന്റെ ഫേസ്ബുക്കിലെത്തി. മകളെ ആരാധകരിൽ നിന്നും മറച്ചുവച്ചു എന്ന പേരുദോഷമാണ് ഇതോടെ പൃഥ്വി ഇല്ലാതാക്കിയത്. മകളുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്താണ് താരം തന്റെ ലിറ്റിൽ ഷൈനിന് ആശംസ നേർന്നത്. ഫേസ്ബുക്ക്, ട്വിറ്റർ പേജിലാണ് പൃഥ്വി മകളുടെ ഫോട്ടോ ഇട്ടത്. അല്ലി എല്ലാവരോടും നന്ദി അറിയിച്ചു എന്നും താരം കുറിച്ചിട്ടുണ്ട്.

തന്റെ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ട മകൾ അലംകൃത മേനോന്റെ മുഖം താരം പൊതു സമൂഹത്തിൽ നിന്ന് മറച്ചുപിടിച്ചത്. പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. മകളുടെ ഓരോ വളർച്ചയിലെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം ഷെയർ ചെയ്തിരുന്നെങ്കിലും അതിലെല്ലാം മുഖം മറച്ചു വയ്ക്കുമായിരുന്നു. എന്നാൽ ഒടുവിൽ പൃഥ്വി ആ തീരുമാനം തിരുത്തി. മകളുടെ ഫോട്ടോ പൃഥ്വിരാജ് തന്നെ പുറത്തുവിട്ടു. ഇന്ദ്രജിത്തിന്റെ മക്കളായ നക്ഷത്രയെയും പ്രാർത്ഥനയെയും ടിയാൻ എന്ന ചിത്രത്തിലൂടെ പൃഥ്വി സിനിമാ രംഗത്ത് കൊണ്ടുവന്നിരുന്നു. പ്രാർത്ഥന ഗായികയായും നക്ഷത്ര ബാലതാരമായുമാണ് എത്തിയത്. അപ്പോഴും സ്വന്തം മകളെ മറച്ചുപിടിക്കുന്നതിന്റെ പേരിൽ പൃഥ്വി വിമർശനങ്ങൾ കേട്ടിരുന്നു. 2014 സെപ്തംബർ എട്ടിന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലാണ് അലംകൃതയുടെ ജനനം. ഒരു വനിതാ മാഗസീനിൽ മാത്രമാണ് അലംകൃതയുടെ കുഞ്ഞ് മുഖം പുറംലോകം കണ്ടത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ