കരി ഓയിലല്ല. ആസിഡ് ഒഴിച്ചാലും ദിലീപിനെ കുറിച്ചുള്ള നിലപാടിൽ മാറ്റമില്ല - ശ്രീനിവാസനെ പരിഹസിച്ച് ജയശങ്കർ
September 11, 2017, 4:12 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കർ രംഗത്ത്. കരി ഓയിലല്ല, സൾഫ്യൂറിക് ആസിഡ് ഒഴിച്ചാലും ദിലീപിനെ കുറിച്ചുള്ള നിലപാടിൽ മാറ്റമില്ലെന്നാണ് ശ്രീനിവാസൻ പറയുന്നതെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. സിനിമയിലെ മാഫിയാ സംസ്‌കാരം സാമ്രാജ്യത്വമോ, ഫാസിസമോ, താലിബാനിസമോ പോലെയല്ലെന്നും വേറെ സെറ്റപ്പാണെന്നും സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിൽ വിവരമറിയുമെന്നും ജയശങ്കർ പറഞ്ഞു.

ഡൊണാൾഡ് ട്രംപിനെ വിമർശിക്കാം, നരേന്ദ്ര മോദിയെ അപലപിക്കാം, പിണറായി വിജയനെ കുറ്റപ്പെടുത്താം. ഒരു കുഴപ്പവുമില്ല. ജനാധിപത്യ സമ്പ്രദായത്തിൽ അതൊക്കെ അനുവദനീയമാണ്. പക്ഷേ, ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് തെറ്റായിപ്പോയെന്ന് പറയാനേ പാടില്ല. സബ്‌ജയിലിൽ ഓണക്കോടിയുമായി പോകുന്നതിൽ തെറ്റില്ല. ജാമ്യം നിഷേധിച്ച ജഡ്‌ജിയെ വിമർശിക്കാനും വിരോധമില്ല. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ