സണ്ണി ലിയോൺ ഇല്ലങ്കിലെന്ത്, എരിവ് ഒട്ടു കുറയ്‌ക്കാതെ രാഗിണി എം.എം.എസ് 3
September 11, 2017, 7:39 pm
ഒന്നാം ഭാഗതത്തിൽ കെെനാസ് മോട്ടിവാലയും രണ്ടാം ഭാഗത്തിൽ സണ്ണി ലിയോണും ഹോട്ടായി ഹിറ്റാക്കിയ ചിത്രം രാഗിണി എം.എം.എസിന്റെ മൂന്നാം ഭാഗം വെള്ളിത്തിരയിൽ എത്തുന്നു. ആദ്യം രണ്ട് ഭാഗങ്ങളേക്കാൾ ഹോട്ടാവും കരിഷ്മ ശർമ നായികയാകുന്ന മൂന്നാം ഭാഗമെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന.

എക്താ കപൂർ നിർമാണവും സംവിധാവും നിർവഹിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പേര് രാഗിണി എം.എം.എസ് 2.2 എന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ആദ്യം ഭാഗം 2011ലാണ് പുറത്തിറങ്ങിയത്. കരിനാസ് മോട്ടിവാലയ്ക്കൊപ്പം രാജ്കുമാർ റാവുവായിരുന്നു ചിത്രത്തിലെ പ്രധാനതാരം. 2014ലാണ് സണ്ണി ലിയോണും സാഹിൽ പ്രേമും പ്രധാന കഥാപാത്രങ്ങളായി ഇതിന്റെ രണ്ടാം ഭാഗവുമെത്തി.

രാഗിണി എം.എം.എസ് 2.2ൽ സിദ്ധാര്‍ർത്ഥ് ഗുപ്‌തയാണ് കരിഷ്മയുടെ നായികയാവുന്നത്. ഇരുവരുടെയും അർദ്ധനഗ്ന ചിത്രങ്ങളുമായാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ