Thursday, 21 September 2017 10.35 AM IST
സാരഥി കുവൈറ്റിന്റെ പതിനെട്ടാം വാർഷികം
September 11, 2017, 8:19 pm
കുവൈറ്റ്: സാരഥി കുവൈറ്റിന്റെ പതിനെട്ടാം വാർഷികാഘോഷമായ 'സാരഥീയം2017' നവംബർ 30ന് ഫർവാനിയ അൽ നാസർ സ്‌പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എന്നും പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സാരഥി 'അഗതികൾക്ക് ഒരു കൂടാരം' (സാരഥി ഭവന നിർമ്മാണ പദ്ധതി),സാരഥി പാലിയേറ്റീവ് കെയർ സെന്റർ എന്ന രണ്ട് പദ്ധതികൾ മുൻനിറുത്തിയാണ് വാർഷിക പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

പ്രസ്തുത പരിപാടിയിൽ പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണൻ,വൈഷ്ണവ് ഗിരീഷ്, അനിത ഷെയ്ക്,ലക്ഷ്മി ജയൻ, എന്നിവർ പങ്കെടുക്കുന്ന മെഗാഷോയും ഉണ്ടായിരിക്കും. നവമാധ്യമങ്ങളിലൂടെ പ്രശസ്തനായ വൈഷ്ണവ് ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് പരിപാടി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സാരഥീയത്തിനുണ്ട്.ഒപ്പം ജൂനിയർ ശിവമണി എന്ന അറിയപ്പെടുന്ന ജിനൊ അവതരിപ്പിക്കുന്ന (അശൃ,ംമലേൃ,ഹശഴവ േ& എശൃല)ഫൂഷ്നും പരിപാടിയുടെ ഭാഗമായി നടക്കും.

കേന്ദ്രസേനയുടെ വിവിധ വിഭാഗങ്ങളിൽ ഉയർന്ന തസ്തികകളിൽ മലയാളി സാന്നിദ്ധ്യം കുറവാണ് എന്ന തിരിച്ചറിവിൽ നിന്നും സാരഥി സെന്റെർ ഫൊർ എക്സലൻസ് എന്ന സ്ഥാപനം ചേർത്തല കേന്ദ്രമായി കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇന്ത്യൻ മിലിട്ടറി രംഗത്തുനിന്നും വിരമിച്ച വിദഗ്ധ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച വിവരവും ഭാരവാഹികൾ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.