നിവർന്ന് നിന്ന് എെ.സി.യു പറയുന്നു, എന്നും എപ്പോഴും അവൾക്കൊപ്പം മാത്രം
September 11, 2017, 10:55 pm
കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡുദാന ചടങ്ങിൽ റിമ കല്ലിങ്കൽ തുടക്കമിട്ട 'അവൾക്കൊപ്പം' എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് ട്രോൾ ഗ്രൂപ്പായ ഐ.സി.യുവും. കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി സിനിമാ താരങ്ങളെ കൂടാതെ സാമൂഹ്യപ്രവർത്തകനായ സെബാസ്റ്റ്യൾ പോളും രംഗത്തെത്തിയതോടെയാണ് നവ മാദ്ധ്യമത്തിൽ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഐ.സി.യു പൊലൊരു ട്രോൾ ഗ്രൂപ്പ് ഇത്തരത്തിൽ നട്ടെല്ലു വളയാതെ നിലപാട് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.

കവർ ഫോട്ടോയിൽ തങ്ങളുടെ ലോഗോയ്ക്കൊപ്പം അവൾക്കൊപ്പം എന്ന വാചകം ഐസിയു എഴുതിച്ചേർത്തു. റിമ കല്ലിങ്കൽ പ്രത്യക്ഷത്തിൽ തുടക്കമിട്ട അവൾക്കൊപ്പം ക്യാമ്പയിൻ പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.അതേസമയം, ദുർഘടപ്രതിസന്ധിയിലും ആക്രമിക്കപ്പെട്ട നടിക്ക് ജനങ്ങൾ നൽകുന്ന നിർലോഭമായ പിന്തുണയാണ് തങ്ങളുടെ ഊർജമെന്ന് സിനിമയിലെ വനിതാ സംഘടനായായ വിമൻ ഇൻ സിനിമ കളക്റ്റീവ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ എന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞങ്ങൾക്ക് ഏറെ പ്രതീക്ഷ ഉണ്ടാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ