Friday, 22 September 2017 6.30 AM IST
കാര്യങ്ങൾ ഉഷാറാക്കി നിർമ്മല: സൈനിക മേധാവികളുമായി എന്നും കൂടിക്കാഴ്‌ച
September 11, 2017, 11:04 pm
ന്യൂഡൽഹി: പ്രതിരോധ മന്ത്രയായി ചുമതലയേറ്റ ശേഷം ദ്രുതഗതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് നിർമ്മലാ സീതാരാമൻ. അതിന്റെ ഭാഗമായി കര, നാവിക, വ്യോമ സേനകളുടെ മേധാവികളുമായും പ്രതിരോധ സെക്രട്ടറിയുമായും ദിവസവും കൂടിക്കാഴ്ച നടത്തും. മാത്രമല്ല പ്രതിരോധ മന്ത്രിയുടെ ആദ്ധ്യക്ഷയതിൽ മാസത്തിലൊരിക്കൽ ചേർന്നിരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗങ്ങൾ ഇനി രണ്ടാഴ്ചയിൽ ഒരിക്കൻ ചേരും. സൈനികോപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

സൈനികരുടെ കുടുംബ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലുക്കലിനുമാണ് പ്രഥമ പരിഗണനയെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിലാണ് നിർമ്മല സീതാരാമന് പ്രതിരോധ മന്ത്രിസ്ഥാനം ലഭിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ