Wednesday, 20 September 2017 12.34 AM IST
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും
September 12, 2017, 9:45 am
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി സൂചന. ഭീകരപ്രവർത്തനങ്ങളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്. പോപ്പുലർ ഫ്രണ്ട് ഭീകരവാദക്യാമ്പുകൾ നടത്തുന്നുണ്ടെന്നും ബോംബുകൾ നിർമ്മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇടുക്കിയിലെ കൈവെട്ട് കേസ്, ബംഗളൂരുവിലെ ആർ.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്‌ലാമിക് സ്റ്റേറ്റ് അൽഹിന്ദിയോടൊപ്പം ചേർന്ന് ദക്ഷിണേന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ, ബോംബ് നിർമാണം തുടങ്ങിയവയാണ് എൻ.ഐ.എ.യുടെ റിപ്പോർട്ടിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ.

എന്നാൽ ഇത്തരം ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ട് തള്ളി. ഒരന്വേഷണത്തിനു വേണ്ടിയും എൻ.ഐ.എ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ദേശവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിലംഗം പി. കോയ പറഞ്ഞു. കഴിഞ്ഞ 25 വർഷത്തിനിടെ 10 കേസുകൾ മാത്രമാണ് തങ്ങളുടെ പേരിലുള്ളത്, കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് സ്ഥിരം ഭംഗം സൃഷ്‌ടിക്കുന്ന ആർ.എസ്.എസിനെയും സി.പി.എമ്മിനെയും എന്തു കൊണ്ട് നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ