Wednesday, 20 September 2017 12.33 AM IST
കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു, ദുരൂഹത
September 12, 2017, 10:02 am
കൊച്ചി: നടി കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ  സന്ദർശക രജിസ്റ്റർ നശിച്ചുപോയതായി സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാംപ്രതി പൾസർ സുനി കാവ്യാ മാധവന്റെ വീട്ടിൽ പോയിരുന്നു എന്ന് പറയപ്പെടുന്ന ദിവസത്തേയും നടി ആക്രമിക്കപ്പെട്ട കാലയളവിലെ സന്ദർശകരുടെയും പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്ററാണ് നശിച്ചതെന്നാണ് സെക്യൂരിറ്റി ജീവനക്കാർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. അടുത്ത കാലത്തുണ്ടായ ശക്തമായ മഴയിൽ രജിസ്റ്റർ സൂക്ഷിച്ചിരുന്ന സെക്യൂരിറ്റി കാബിനിൽ വെള്ളം കയറിയെന്നും ഇവിടെ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽ വെള്ളം കയറി നശിച്ചെന്നുമാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

നേരത്തെ പൾസർ സുനി കാവ്യാ മാധവന്റെ വില്ലയിൽ എത്തിയിരുന്നതായി പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം, സെക്യൂരിറ്രി ജീവനക്കാരുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. രജിസ്റ്റർ നശിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സെക്യൂരിറ്രി ജീവനക്കാരെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. പൾസർ സുനിയും കാവ്യാ മാധവനും തമ്മിലുള്ള പരിചയം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് സന്ദർശക രജിസ്റ്റർ തേടി കാവ്യയുടെ വില്ലയിലെത്തിയത്. കേസിൽ നിർണ്ണായക തെളിവാണ് ഈ രജിസ്റ്റർ.

അതേ സമയം, വിവാദങ്ങൾക്കിടെ ജാമ്യാപേക്ഷയുമായി ദിലീപ് നാളെ കോടതിയെ സമീപിക്കും. ഇത് മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ജാമ്യഹർജി കോടതി തള്ളിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ