ബാഹുബലിയുടെ വാൾ പ്രഭുവിന്റെ പേരക്കുട്ടിക്ക് സ്വന്തം
September 12, 2017, 10:43 am
മഹേന്ദ്ര ബാഹുബലിയായും അമരേന്ദ്ര ബാഹുബലിയായും തിളങ്ങിയ പ്രഭാസാണ് ഇപ്പോൾ കുട്ടികളുടെ സൂപ്പർഹീറോ. തമിഴ്താരം പ്രഭുവിന്റെ ചെറുമകൻ വിരാടിന്റെ ആരാധനാമൂർത്തിയും പ്രഭാസ് തന്നെ. വിരാടിന്റെ ഈ ആരാധനയെ കുറിച്ചറിഞ്ഞ പ്രഭാസ് അവന് എന്നെന്നും സൂക്ഷിക്കാൻ ഒരു സമ്മാനം നൽകിയിരിക്കുകയാണ്. വീരയോദ്ധാവ് ബാഹുബലി ശത്രുക്കളെ നിഗ്രഹിച്ച വാളാണ് പ്രഭാസ് വിരാടിന് പിറന്നാൾ സമ്മാനമായി നൽകിയത്. വാളിന്റെ ചിത്രം പ്രഭുവിന്റെ മകനായ വിക്രം പ്രഭു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഈ അമൂല്യ സമ്മാനം നൽകിയ പ്രഭാസിന് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം സഹോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പ്രഭാസ്. 200 കോടി ബഡ്ജറ്രിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് നായിക. മുംബയ്, ഹൈദരാബാദ്, ദുബായ്, അബുദാബി, യൂറോപ്പ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ