മജീദ് മജീദി വീണ്ടും ഇന്ത്യയിലേക്ക്
September 12, 2017, 10:55 am
ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രം ഇന്ത്യയിൽ ചിത്രീകരിക്കാനെത്തിയ പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ഒറ്റച്ചിത്രം കൊണ്ട് ഇന്ത്യ വിട്ടുപോകാൻ ഒരുക്കമല്ല മജീദി. തന്റെ അടുത്ത ചിത്രവും ഇന്ത്യയിൽ തന്നെ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. 'ബിയോണ്ട് ദ ക്ലൗഡ്സ്' റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് മജീദിയുടെ പ്രഖ്യാപനം. ഗോൾഡ് മൈൻ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഇന്ത്യയിലെ അന്തരീക്ഷവും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധവുമൊക്കെ തന്നെ പ്രചോദിപ്പിച്ചതായി മജീദി പറയുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കഥയാണ് ഗോൾഡ് മൈൻ പറയുന്നത്. ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. നമാ പിക്‌ചേഴ്സിന്റെ ബാനറിൽ ഷെറീൻ മന്ത്രി, കിഷോർ അറോറ എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം ഒക്‌ടോബറിൽ നടക്കുന്ന ലണ്ടൻ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിൽ ബിയോണ്ട് ദ ക്ലൗഡ്സ് പ്രദർശിപ്പിക്കും. മലയാളി താരം മാളവിക മോഹനാണ് നായിക. ദീപിക പദുക്കോൺ അടക്കമുള്ള ബോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് മാളവിക ഈ അവസരം സ്വന്തമാക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ