Friday, 24 November 2017 4.30 PM IST
രഞ്ജിത്തിന്റെ ചിത്രത്തിൽ അനു സിത്താര നായിക
September 12, 2017, 10:57 am
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനാകും. ബ്ളാക്ക് ബട്ടർ ഫ്‌ളൈയിലൂടെ അരങ്ങേറ്റം കുറിച്ച നിരഞ്ജ് ബോബിക്ക് ശേഷം നായകനാകുന്ന ചിത്രമാണിത്. അനു സിത്താരയാണ് ഈ ചിത്രത്തിലെ നായിക. സേതുവാണ് രചന നിർവഹിക്കുന്നത്. ലീലയ്ക്ക്‌ശേഷം മറ്റൊരു തിരക്കഥാകൃത്തിന്റെ രചനയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വർണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി വരുന്നു. ഒക്ടോബർ അവസാനം ചിത്രീകരണം ആരംഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ