Thursday, 21 September 2017 10.32 AM IST
ടെക്‌സ്‌റ്റൈൽ- ക്രൂ‌ഡ് ഓയിൽ മേഖലകളിൽ ഉ:കൊറിയയ്ക്കെതിരെ യു.എൻ ഉപരോധം
September 12, 2017, 1:26 pm
ന്യുയോർക്ക്: ടെക്‌സ്‌റ്റൈൽ കയറ്റുമതിക്കും ക്രൂഡ് ഓയിൽ ഇറക്കുമതിക്കും ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്‌ത്ര സഭ ഉപരോധം ശക്തമാക്കി. കയറ്റുമതി, ഇറക്കുമതി എന്നിവയ്‌ക്കുള്ള ഉപരോധം കൂടാതെ ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി പ്രതിവർഷം 20 ലക്ഷം ബാരൽ ആക്കി നിയന്ത്രിക്കുകയും ഉത്തരകൊറിയയിൽനിന്നുള്ള തൊഴിലാളികൾക്ക് പുതിയ തൊഴിൽ അനുമതി നൽകുന്നതിൽ നിന്ന് മറ്റു രാജ്യങ്ങളെ തടയുകയും ചെയ്‌തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയാണ് പ്രമേയം പാസാക്കിയത്. സെപ്‌തംബർ മൂന്നിന് നടത്തിയ ആണവായുധ പരീക്ഷണത്തിന് പിന്നാലെയാണ് ഉത്തരകൊറിയയ്ക്കെതിരെയുള്ള യു.എന്നിന്റെ പുതിയ നടപടി.

ഇതുവരെ ഉത്തര കൊറിയയ്‌ക്കെതിരായി സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തമായ നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎസ് അംബാസിഡർ നിക്കി ഹാലെ പറഞ്ഞു. എന്നാൽ എല്ലാ രാജ്യങ്ങളും കൃത്യമായി തീരുമാനം നടപ്പാക്കിയാൽ മാത്രമേ നടപടിയുടെ പ്രയോജനം ലഭിക്കൂ എന്നും അവർ വ്യക്തമാക്കി. ഉത്തര കൊറിയയുമായി ഒരു യുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ല. ഉത്തരകൊറിയയ്ക്ക് ഇനിയും സമാധാനത്തിന്റെ മാർഗത്തിലേയ്ക്ക് തിരിച്ചുവരാൻ അവസരമുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഫലമായാണ് ഉത്തരകൊറിയയ്‌ക്കെതിരായ ഇപ്പോഴത്തെ നടപടിയ്ക്ക് വഴിയൊരുങ്ങിയതെന്ന് നിക്കി ഹാലെ പറഞ്ഞു. വോട്ടെടുപ്പിനു ശേഷം സുരക്ഷ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ