Wednesday, 20 September 2017 12.34 AM IST
നാദിർഷ 25,000 രൂപ ന​ൽകി,​ പണം വാങ്ങിയത് ദിലീപ് പറഞ്ഞിട്ട്: പൾസർ സുനി
September 12, 2017, 11:28 am
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ ചോദ്യം ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതിനിടെ നിർണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി പൾസർ സുനി രംഗത്ത്. തനിക്ക് നാദിർഷ 25,000 രൂപ നൽകിയെന്ന് പൾസർ പൊലീസിന് മൊഴി നൽകി. തൊടുപുഴയിലെ സിനിമാ ചിത്രീകരണത്തിനിടെ സെറ്റിൽ വച്ചാണ്രൂപ നൽകിയത്. നടി ആക്രമിക്കപ്പെടുന്നതിന് മുന്പാണിതെന്നും ദിലീപ് പറഞ്ഞതു കൊണ്ടാണ് പണം വാങ്ങിയതെന്നും സുനി പറഞ്ഞു. നാദിർഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറിൽ നിന്നാണ് പണം വാങ്ങിയതെന്നും പൾസർ സുനി പൊലീസിനോട് വെളിപ്പെടുത്തി.

നടിയെ ആക്രമിച്ചതിൽ തനിക്ക് പങ്കില്ലെന്നും സുനിയെ അറിയില്ലെന്നുമാണ് നാദിർഷ ആദ്യം മുതലേ സ്വീകരിച്ച നിലപാട്. ഇതിനെ ഖണ്ഡിക്കുന്നതാണ് സുനിയുടെ ഇപ്പോഴത്തെ മൊഴി. സുനിയുടെ മൊഴിയെ തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ സുനി തൊടുപുഴ ടവറിന്റെ പരിധിയിൽ വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാൾ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപാണ്. അതേസമയം, ദിലീപ് പറഞ്ഞിട്ടാണ് പണം വാങ്ങിയതെന്ന പൾസറിന്റെ മൊഴി സ്ഥിരീകരിക്കാനുള്ള തെളിവുകൾ പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. നാദിർഷയെ ചോദ്യം ചെയ്യുന്പോൾ ഇക്കാര്യത്തിലും പൊലീസ് വ്യക്തത തേടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ