ലാൽ വിസ്‌മയം ഒരുക്കാൻ ശ്യാം പുഷ്‌കരൻ
September 12, 2017, 2:36 pm
മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരൻ. ക്രിയേറ്റിവ് ഡയറക്ടർ ആയി പ്രവർത്തിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ നിന്നും ഒരു സ്വതന്ത്ര സംവിധായകന്റെ കുപ്പായമണിയാൻ ഒരുങ്ങുകയാണ് ശ്യാം, അതും മലയാളത്തിന്റെ മഹാനടനൊപ്പം. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലാലിന്റെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതായിരിക്കുമെന്ന് ശ്യാം പറഞ്ഞു.

'ഞാൻ സംവിധാനം ചെയ്‌താൽ നന്നാവുമെന്ന് തോന്നുന്ന ഒരു കഥ ലഭിച്ചിട്ടുണ്ട്. അടുത്ത വർഷം ആ ചിത്രം പ്രതീക്ഷിക്കാം. മോഹൻലാൽ എന്ന ഇതിഹാസ താരത്തെ പൂർണമായും പ്രയോജനപ്പെടുത്തുന്ന രീതിയിലാകണം സിനിമ എന്നതാണ് ആഗ്രഹം- ശ്യാം വ്യക്തമാക്കി. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ നിർമ്മാണം.

മഹേഷിന്റെ പ്രതികാരം, ഡാ തടിയാ, ഇടുക്കി ഗോൾഡ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്‌കരൻ മോഹൻലാലുമായി ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം വീക്ഷിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ