Thursday, 21 September 2017 9.02 AM IST
230 രൂപ ടോളിന് കൈനഷ്ടം 87,000 രൂപ!
September 13, 2017, 12:10 am
മുംബയ്: പൂനെ - മുംബയ് പാതയിലെ ടോൾ പ്ലാസയിൽ 230 രൂപയുടെ ടോളടയ്ക്കാൻ കാർഡ് നൽകി. അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 87,000 രൂപ. പൂനെയിൽ സെയിൽസ് മാനേജരായ ദർശൻ പാട്ടീൽ തട്ടിപ്പിനിരയായത് ഈ മാസം ഒമ്പതിനാണ്.
പാട്ടീൽ ഖലപുരിലെ ടോൾ പ്ലാസയിലാണ് ഡെബിറ്റ് കാർഡ് നൽകിയത്. വൈകിട്ട് 6.27ന് 230 രൂപ ടോൾ അടച്ചതിന്റെ ബിൽ ലഭിക്കുകയും മൊബൈലിൽ സന്ദേശം എത്തുകയും ചെയ്തു. 8.31ന് പാട്ടീലിന്റെ മൊബൈലിലേക്ക് 20,000 രൂപയുടെ സാധനം വാങ്ങിയതിന് പണം ഈടാക്കിയെന്ന സന്ദേശം എത്തി. സാധനങ്ങൾ വാങ്ങിയെന്ന് ആറു സന്ദേശങ്ങൾ കൂടി തുടർന്ന് വന്നു. ആകെ 87,000 രൂപ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തു. ഓൺലൈൻ ഇടപാടുകളുടെ സുരക്ഷയ്ക്കായി വരാറുള്ള ഒറ്റത്തവണ പാസ്‌വേഡുകളൊന്നും പാട്ടീലിന്റെ മൊബൈലിൽ എത്തിയിട്ടുമില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ