മഞ്ജുവിന്റെ 'മുത്തശ്ശി' സിനിമയിലേക്ക്
September 12, 2017, 3:02 pm
റാബിയാ ബീഗമെന്ന കോഴിക്കോട് കാരി മുത്തശ്ശിയായിരുന്നു കഴിഞ്ഞ ആഴ്‌ചയിൽ സോഷ്യൽ മീഡിയിലെ താരം. ഒരു പൊതു ചടങ്ങിനെത്തിയ നടി മഞ്ജുവാര്യരെ സ്നേഹത്തോടെ വാരിപ്പുണർന്ന ഈ മുത്തശ്ശി ആരെന്ന ചോദ്യം ചെന്നെത്തിയത് മലയാള സിനിമയുടെ ചരിത്രമായ ചെമ്മീൻ എന്ന സിനിമയിലായിരുന്നു. ഷീലയ്‌ക്ക് പകരം കറുത്തമ്മ ആകേണ്ടിയിരുന്നത് സത്യത്തിൽ റാബിയാ ബീഗമായിരുന്നു. കോഴിക്കോട് ആകാശവാണിയുടെ ഉദ്ഘാടനത്തിന് പാടാനെത്തിയ റാബിയ പാട്ടും നാടകവുമായി അവിടെ തുടരുന്നതിനിടയിലാണ് ചെമ്മീനിലേക്ക് നായികയെ അന്വേഷിച്ച് രാമു കാര്യാട്ട് അവരെ സമീപിക്കുന്നത്. നടൻ സത്യനും രാമു കാര്യാട്ടും നേരിട്ടെത്തിയാണ് ഇവരെ സിനിമയിലേക്ക് ക്ഷണിച്ചത്.എന്നാൽ അന്നത്തെ യാഥാസ്ഥിതിക എതിർപ്പുകൾ അതിന് വിഘാതമാവുകയായിരുന്നു.

ചെറുപ്പത്തിൽ സ്വീകരിക്കാൻ കഴിയാതെ പോയ അതേ അവസരം വീണ്ടും തന്നിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് റാബിയ ഇപ്പോൾ. മഞ്ജുവാര്യരുടെ കടുത്ത ആരാധികയായ റാബിയയ്ക്ക് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് സംവിധായകൻ ആദി തന്റെ പുതിയ ചിത്രമായ പന്തിലേക്ക് ഇവരെ പരിഗണിച്ചത്. ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമായാണ് റാബിയ ഈ ചിത്രത്തിൽ വേഷമിടുന്നത്. വിനീത്, നെടുമുടി വേണു, ഇന്ദ്രൻസ്, സുധീർ കരമന , ഇർഷാദ്, വിനോദ് കോവൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായാണ് നടക്കുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ