Friday, 22 September 2017 6.34 AM IST
വിവൊ വി 7+ കേരളത്തിൽ അവതരിപ്പിച്ചു
September 12, 2017, 7:54 pm
21990 രൂപ വിലയുള്ള ഫോൺ സെപ്റ്റംബർ 15 മുതൽ ലഭ്യമാകും
കൊച്ചി: പ്രമുഖ ആഗോള സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവൊയുടെ ഈ വർഷത്തെ ഫ്‌ളാഗ് ഷിപ്പ് മോഡലായ വി 7+ കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂടി അവതരിപ്പി ച്ചു. വിപ്ലവകര മായ 24 എം.പി എച്ച്ഡി സെൽഫി കാമറയും സമ്പൂർണ ഡിസ്‌പ്ലേയുമായി വി 7+ സെൽഫി തരംഗത്തിന് ശക്തി പകരുന്നു.
ഷാംപെയ്ൻ ഗോൾഡ്, മാറ്റ് ബ്ലാക്ക് നിറങ്ങ ളിൽ ലഭ്യമായ ഫോണിന്റെ വില 21990 രൂപ. സെപ്റ്റംബർ 15 മുതൽ എല്ലാ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും. ഫ്‌ളിപ്കാർട്ടിലും ആമസോണിലും പ്രീ-ബുക്കിംഗുമുണ്ട്.
ബ്രാൻഡ് കൂടുതൽ വിപുലമാക്കുമെന്ന വാഗ്ദാനം ഉൽസവ സീസണിൽ ഞങ്ങൾ നിറവേറ്റുകയാണെന്നും നൂതന സവിശേഷതകളുള്ള വി 7+ ഫോണിന് മികച്ച സ്വീകരണം ലഭിക്കു മെന്ന് ഉറപ്പുണ്ടെന്നും വിവൊ ഇന്ത്യ സി. എം.ഒ കെന്നിസെംങ് പറഞ്ഞു.
18.9 ഫുൾ വ്യൂ ഡിസ്‌പ്ലേയിൽ സമാനതക ളില്ലാത്ത ഗെയിം അനുഭവം നൽകും. ഗെയിം മോഡിൽ ഇൻകമിംഗ് കോളുകളുടെയോ മെസേജുകളുടെയോ ശല്ല്യമുണ്ടാകി ല്ല.
ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്‌നാപ് ഡ്രാഗൺ എസ്.ഡി.എം 450 ഫോണാണിത്. സാധാരണ എസ്. ഡി.എം 435 നെ അപേക്ഷിച്ച് നാലു
മണിക്കൂർ അധിക ബാറ്ററി ആയുസ് ലഭിക്കും. 4ജിബി റാമും 256 ജിബിവരെ വികസിപ്പിക്കാവുന്ന 64 ജിബിറാമും ശക്തി പകരുന്നു. മുഖം തിരിച്ചറിഞ്ഞ് ഫോൺ അൺലോക്ക് ആകുക, സ്മാർട്ട് സ്‌ക്രീൻ സ്പ് ളിറ്റ്, ഐ പ്രൊട്ടക്ഷൻ മോഡ്, ആപ്പ് ക്ലോൺ തുടങ്ങിയ സവിശേഷതകൾ പുതുതലമുറ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം പകരും.
പ്രീമിയം ഗ്ലോബൽ സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവൊ 2014ലാണ് ഇന്ത്യയിലെത്തിയത്. കാമറയ്ക്കും സംഗീതത്തിനും ശ്രദ്ധ നൽകിയ വിവൊ അധികം താമസിയാതെ തന്നെ ഇന്ത്യയിലെ മുൻ നിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ സ്ഥാനം പിടിച്ചു.
22 സംസ്ഥാന ങ്ങളി ലായി 400 നഗര ങ്ങളിൽ 400 സർവീസ് സെന്ററു കളു ണ്ട്. വിവൊ 2016, 2017 വർഷങ്ങ ളിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ. പി. എൽ) ടൈറ്റിൽ സ്‌പോൺസറായിരുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള സ്‌പോൺസർഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ 2018, 2022
ഫിഫ ലോകകപ്പ് ഒഫീഷ്യൽ സ്‌പോൺസർ കൂടിയാണ്.

കാപ്ഷൻ
വിവൊ വി 7+ കേരളത്തിൽ അവതരിപ്പിച്ചശേഷം സെൽഫിക്ക് പോസ് ചെയ്യുന്ന നടൻ മമ്മൂട്ടി
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ