ടൊവിനോ മച്ചാൻ തിരക്കിലാണ്
September 12, 2017, 3:40 pm
ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിൽ ശ്രദ്ദേയനായ താരമാണ് നടൻ ടൊവിനോ തോമസ്. സഹനടനായും, വില്ലനായും നായകനായും വളരെ വേഗത്തിലാണ് പ്രേക്ഷക മനസിൽ താരം ചേക്കേറിയത്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് ടൊവിനോ മച്ചാനിപ്പോൾ.

ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദി താരത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ്.അമൽ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥ. ഐശ്വര്യ ലക്ഷ്മിയാണ് മായാനദിയിലെ നായിക. നവാഗതനായ വിഷ്‌ണുനാരായണൻ ഒരുക്കുന്ന മറഡോണയാണ് താരം നായകനാകുന്ന മറ്റൊരു ചിത്രം. പേര് മറഡോണ എന്നാണെങ്കിലും ഈ ചിത്രത്തിന് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലെന്നും മറഡോണ എന്നത് കഥാപാത്രത്തിന്റെ വിളിപ്പേര് മാത്രമാണെന്നും സംവിധായകൻ പറഞ്ഞു. ചെമ്പൻ വിനോദ് ആണ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം ശരണ്യയാണ് നായിക. അങ്കമാലി ഡയറീസിൽ 'യൂ ക്ലാമ്പ് രാജനായി' തകർത്താടിയ ടിറ്റോ വിൽസൺ, പോർക് വർക്കിയായി അഭിനയിച്ച കിച്ചു വർക്കി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാളത്തിലും തമിഴിലുമായി സംവിധായിക വിജയലക്ഷ്മി ഒരുക്കുന്ന 'അഭിയുടെ കഥ അനുവിന്റെയും', അരുൺ ഡൊമിനിക്കിന്റെ 'തരംഗം' എന്നിവയാണ് മറ്റ് ടൊവിനോ ചിത്രങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ