Thursday, 21 September 2017 10.47 AM IST
ബ്രഹ്മപുത്ര നദിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാവില്ലെന്ന് ചൈന
September 12, 2017, 4:16 pm
ബീജിംഗ്: നിലവിലെ സാഹചര്യത്തിൽ ബ്രഹ്മപുത്ര നദിയെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറാനാവില്ലെന്ന് ചൈന വ്യക്തമാക്കി. ടിബറ്റിലെ ചൈനയുടെ സ്‌റ്റേഷൻ നവീകരണം നടക്കുന്നതിനെ തുടർന്നാണിതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഗെൻഗ് ഷുവാംഗ് പറഞ്ഞു. ഡോംഗ്‌ലോംഗ് പ്രശ്നത്തെ തുടർന്ന ജൂണിലാണ് നദിയെ സംബന്ധിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്നതും നാഥുപല പാസ് വഴി മാനസസരോവറിലേക്കുള്ള തീർത്ഥാടനം ചൈന നിറുത്തിവച്ചതും.

അതേസമയം, നാഥുലപാസ് വഴിയുള്ള തീർത്ഥാടന പാത തുറക്കുന്ന കാര്യത്തിൽ ചർച്ചയാവാമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ദീ‌ർഘനാളായി ഇന്ത്യയുമായി നദീസംബന്ധമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാലിപ്പോൾ സ്‌റ്റേഷൻ നവീകരണം നടക്കുന്നതിനാൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. നവീകരണം പൂർത്തിയായ ശേഷം എല്ലാ വിവരങ്ങളും ഇന്ത്യയുമായി പങ്കുവയ്ക്കും - ഷുവാംഗ് പറഞ്ഞു. നവീകരണം നടക്കുന്ന കാര്യം ഇന്ത്യയ്ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി മേയ് 15 മുതൽ ജൂൺ 15വരെയുള്ള പ്രളയകാലത്ത് സത്‌‌ലജ്, ബ്രഹ്മപുത്ര എന്നീ നദികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിന് ഇന്ത്യയും ചൈനയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, ഇത്തവണ വിവരങ്ങൾ ഒന്നുംതന്നെ ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ ആഗസ്‌റ്റിൽ വ്യക്തമാക്കിയിരുന്നു. വിവരങ്ങൾ ലഭിച്ചതിന് ശേഷമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം നേരിടാനുള്ള നടപടികൾ സ്വീകരിച്ചു വന്നത്.

ഡോംഗ്‌ലോംഗ് പ്രശ്നം പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ നാഥുല പാസ് തുറന്നു കൊടുക്കുന്നതിന് എതിർപ്പൊന്നുമില്ല. ഇന്ത്യ അതിർത്തിയിലേക്ക് കടന്നു കയറിയതിനെ തുടർന്നാണ് നാഥുലപാസ് അടയ്ക്കേണ്ടി വന്നതെന്നും ഷുവാംഗ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ