Friday, 24 November 2017 4.31 PM IST
കാക്കി അണിയാൻ 'കുഞ്ഞിക്ക' ഒരുങ്ങുന്നു
September 12, 2017, 4:14 pm
ഉസ്‌താദ് ഹോട്ടൽ എന്ന ഹിറ്റ്ചിത്രത്തിന് ശേഷം ദുൽഖർ സൽമാനെ നായകനാക്കി മറ്റൊരു ചിത്രവുമായി എത്തുകയാണ് സംവിധായകൻ അൻവർ റഷീദ്. ദുൽഖർ ആദ്യമായി ഒരു പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്‌ത വിക്രമാദിത്യനിൽ പൊലീസായി വേഷമിട്ടിട്ടുണ്ടെങ്കിലും അതൊരു പൊലീസ് കഥയായിരുന്നില്ല.

ദുൽഖറിന്റെ ആദ്യ മാസ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറയിലുള്ള വാർത്ത. നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമ്മാണം. നേരത്തെ ബിപിൻ ചന്ദ്രന്റെ തിരക്കഥയിൽ സലാം ബുക്കാരി സംവിധാനം ചെയ്യുന്ന സിനിമയിൽ ദുൽഖർ പൊലീസ് വേഷം ചെയ്യുന്നതായി വാർത്ത വന്നിരുന്നു. എന്തായാലും പൊലീസ് ഗെറ്റപ്പിൽ 'കുഞ്ഞിക്ക'യെ കാണാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ