Wednesday, 20 September 2017 12.37 AM IST
സഖാവെ, വിനായകന് അവാർഡ് കൊടുത്തതാണ് നിങ്ങളെ സമ്പന്നനാക്കുന്നത്: ഹരീഷ് പേരടി
September 12, 2017, 6:48 pm
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ വിനായകന് അവാർഡ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഞാൻ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കെെകൊണ്ട് അവാർഡ് കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അടിയന്തരാവസ്ഥയുടെ ഭീകരത ഓർമ്മപെടുത്താൻ ചോരക്കറയുള്ള കുപ്പായവുമിട്ട് നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ... ഞാൻ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈകൊണ്ട് അവാർഡ് കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നത്... പിന്നെ എന്തിനാണ് വേറെ എരിവും പുളിയും... ലാൽസലാം ....

രാജീവ് രവി സംവിധാനം ചെയ്‌ത കമ്മട്ടിപ്പാടം എന്ന ചിത്രമാണ് വിനായകനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അതേ ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠൻ ആചാരി മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ