Friday, 22 September 2017 6.31 AM IST
സൗത്ത് ഇന്ത്യൻ ബാങ്കിന് ഐ.ഡി. ആർ. ബി. ടി പുരസ്കാരങ്ങൾ
September 12, 2017, 7:50 pm
ഹൈദരാബാദ്: 2016-17ലെ ഐ.ഡി. ആർ. ബി. ടി ബാങ്കിംഗ് ടെക്നോളജി എക്സലൻസ് അവാർഡുകളിൽ മികച്ച ബാങ്കിനുള്ള രണ്ടു പുരസ്കാരങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് നേടി. ചെറുകിട ബാങ്ക് വിഭാഗത്തിൽ ഡിജിറ്റൽ ബാങ്കിംഗിലെ മികവും ഐ.ടി ഇക്കോ സിസ്റ്റത്തിലെ പ്രകടനവുമാണ് മികച്ച ബാങ്ക് പുരസ്കാരങ്ങൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിനെ അർഹമാക്കിയത്.
ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ സുദർശൻ സെൻ, എസ്. ഗണേഷ് കുമാർ എന്നിവരാണ് പുരസ്കാരങ്ങൾ നൽകിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി. ഇ. ഒയുമായ വി. ജി. മാത്യുവും സീനിയർ ജനറൽ മാനേജർ റാഫേൽ ടി. ജെയും ചേർന്ന് പുരസ്കാരങ്ങൾ സ്വീകരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ