Thursday, 21 September 2017 9.01 AM IST
ടോൾ ബൂത്തിൽ കാർഡുരച്ച യുവാവിന് നഷ്‌ടമായത് 87,000 രൂപ
September 12, 2017, 7:45 pm
മുംബയ്: മുംബൈ എക്‌സ്‌പ്രസ് ഹൈേവയിലെ ടോൾ ബൂത്തിൽ എ.ടി.എം കാർഡുപയോഗിച്ച് പണമടച്ച യുവാവിന്റെ അക്കൗണ്ടിൽ നിന്നും നഷ്‌ടപ്പെട്ടത് 87,000 രൂപ. ശനിയാഴ്‌ച കാറിൽ മുംബയിൽ നിന്ന് പൂനെക്ക് പോകുകയായിരുന്ന ദർശൻ പാട്ടീലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ടോൾ ബൂത്തിൽ 230 രൂപ അടച്ച് മണിക്കൂറുകൾക്കകമാണ് തന്റെ അക്കൗണ്ടിൽ നിന്നും ഇത്രയധികം തുക നഷ്‌ടപ്പെട്ടതെന്ന് ഇയാൾ പറയുന്നു. സംഭവത്തെക്കുറിച്ച് പൂനെയിലെ ഹദസ്‌പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ഇയാൾ.

ശനിയാഴ്‌ച വൈകുന്നേരം 6.27ന് ടോൾ ബൂത്തിൽ താൻ തന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചിരുന്നു. പണം പിൻവലിച്ചതിന്റെ മെസേജും വന്നിരുന്നു. എന്നാൽ 8.30ഓടുകൂടി 20,000 രൂപയുടെ പർച്ചേസ് നടന്നതായി മെസേജ് വന്നു. മിനിറ്റുകൾക്കകം ഇതേ രീതിയിലുള്ള ആറ് മെസേജുകൾ വന്നു. ആകെ 87000 രൂപയാണ് ഇത്തരത്തിൽ നഷ്‌ടമായതെന്നും ഇയാൾ പറയുന്നു.

പണമിടപാട് നടത്തുന്നത് അക്കൗണ്ട് ഉടമ തന്നെയാണോ എന്ന് എസ്.എം.എസ് വഴി ഉറപ്പിക്കുന്ന ഒറ്റത്തവണ തിരിച്ചറിയൽ നമ്പർ(ഒ.റ്റി.പി) തനിക്ക് ലഭിച്ചിട്ടില്ലെന്ന് യുവാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്റെ കാർഡിന്റെ രഹസ്യ പിൻനമ്പർ ആരോടും വെളിപ്പെടുത്തിയിട്ടില്ല. പിന്നെങ്ങനെയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയെന്ന് മനസിലാകുന്നില്ല. ടോൾ ബൂത്തിൽ താൻ കാർഡ് സ്‌വൈപ്പ് ചെയ്യുമ്പോൾ സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നുവെന്നും ഇയാൾ പരാതിയിൽ പറയുന്നു.

എന്നാൽ കാർഡിലെ വിവരങ്ങളും രഹസ്യ പിൻനമ്പറും അറിയാമെങ്കിൽ ഒ.റ്റി.പി ഇല്ലാതെ തന്നെ അക്കൗണ്ടിലെ പണം ചോർത്താമെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു. സി.സി.ടി.വി വഴി ശേഖരിച്ച വിവരങ്ങളും മറ്റ് ചില സങ്കേതങ്ങളും ഉപയോഗിച്ചും ഇത്തരം തട്ടിപ്പുനടത്താമെന്നും അവർ കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ