Thursday, 21 September 2017 9.02 AM IST
മുത്തലാഖിന് പിന്നാലെ ഹിന്ദു വിവാഹമോചനത്തിനും കോടതിയുടെ തിരുത്ത്
September 12, 2017, 8:00 pm
ന്യൂഡൽഹി: മുത്തലാഖിന് പിന്നാലെ ഹിന്ദു വിവാഹ മോചനത്തിനും സുപ്രീം കോടതിയുടെ തിരുത്ത്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനുള്ള കാത്തിരിപ്പ് സമയം ആറ് മാസമെന്ന വ്യവസ്ഥയാണ് കോടതി റദ്ദാക്കിയത്. കാത്തിരിപ്പ് സമയം വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കോടതിക്ക് തീരുമാനിക്കാം.

വിവാഹമോചിതരാകാൻ തീരുമാനിച്ചവർക്ക് ആറുമാസത്തെ 'പുനർവിചിന്തന സമയം' നൽകണോ വേണ്ടയോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ കെ ഗോയൽ, യു.യു ലളിത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.

നിലവിൽ ദമ്പതികൾ പരസ്‌പരധാരണയോടെ വിവാഹ മോചനത്തിന് അപേക്ഷ നൽകിയാൽ പതിനെട്ട് മാസത്തിന് ശേഷം മാത്രമേ വിവാഹ മോചനം ലഭിക്കുകയുള്ളു. അവസാനത്തെ ആറ് മാസം വീണ്ടും ഒരിക്കൽ കൂടി പരസ്‌പരം ചിന്തിച്ച് തീരുമാനമെടുക്കാനുള്ളതാണ്. വിവാഹബന്ധത്തെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങൾ നടത്തുമെങ്കിലും ഒരു പുനരധിവാസത്തിനുള്ള സാദ്ധ്യതയില്ലെങ്കിൽ ദമ്പതികൾക്കിടയിൽ കൂടുതൽ അധികാരമെടുക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

ഡൽഹി സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങൾ എട്ട് വർഷമായി പിരിഞ്ഞ് താമസിക്കുകയാണ്. വിവാഹമോചനക്കാര്യത്തിൽ വീണ്ടും ചിന്തിക്കാൻ ആറ് മാസം കൂടി വേണ്ടെന്നും ഒരുമിച്ച് താമസിക്കില്ലെന്ന് തങ്ങൾക്ക് പൂർണവിശ്വാസമുണ്ടെന്നും ഹർജിയിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ