Thursday, 21 September 2017 9.02 AM IST
അക്രമങ്ങൾ കൊണ്ട് ബി.ജെ.പിയുടെ വളർച്ച ഇല്ലാതാക്കാൻ സാധിക്കില്ല: അമിത് ഷാ
September 12, 2017, 8:36 pm
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. അക്രമങ്ങൾ കൊണ്ട് സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ചയെ തടയാൻ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

'' കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷത്തിൽ ആക്രമിക്കപ്പെട്ടവരെ ഇന്ന് സന്ദർശിച്ചിരുന്നു. എല്ലാ ആക്രമണങ്ങൾക്കും കാരണം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ആശയങ്ങളെ പിന്തുണയ്‌ക്കുന്നില്ല എന്നത് മാത്രമായിരുന്നു'', മൂന്ന് ദിവസത്തെ ബംഗാൾ സന്ദർശനത്തിന് പിന്നാലെ അമിത് ഷാ വ്യക്തമാക്കി.

ഇത് രവീന്ദ്രനാഥിന്റെ ബംഗാളാണോ? സ്വാമി വിവേകാനന്ദന്റെ ബംഗാളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൃണമൂൽ അല്ലാതെ മറ്റ് പാർട്ടികളിൽ പ്രവർത്തിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ വേറെ എവിടെയും കാണാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തകർ ഇവിടെ സന്ദർശിച്ച് അക്രമത്തിന്റെ ഇരകളോട് സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ