Thursday, 21 September 2017 9.02 AM IST
പുത്തൻ സിനിമകൾ നെറ്റിലിടുന്ന തമിഴ് റോക്കേഴ്‌സിന്റെ അഡ്‌മിനെ പൊക്കി
September 12, 2017, 8:31 pm
ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വെബ്സൈറ്റായ തമിഴ് റോക്കേഴ്സിന്റെ അഡ്മിനായി പ്രവർത്തിക്കുന്നയാളെ പൊലീസ് പിടികൂടി. വെബ്സൈറ്റിന്റെ തേർഡ് ലെവൽ അഡ്മിനായി പ്രവർത്തിക്കുന്ന ഗൗരി ശങ്കർ എന്നയാളാണ് ചെന്നൈയിൽ നിന്നും  പിടിയിലായത്.

തമിഴ് താരം വിശാലിന്റെ തുപ്പറിവാളൻ എന്ന സിനിമയുടെ റിലീസ് അടുത്ത ദിവസം നടക്കാനിരിക്കെയാണ് ഇയാൾ അറസ്‌റ്റിലായത്. സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സിനിമയുടെ അണിയറപ്രവർത്തകർ നൽകിയ പരാതിയിൽ ചെന്നൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. എന്നാൽ തമിഴ് റോക്കേഴ്സിന്റെ മൂന്നാം നിരയിലുള്ള അഡ്മിനാണ് ഇപ്പോൾ അറസ്‌റ്റിലായതെന്നും മറ്റ് സംഘാംഗങ്ങൾ ഇപ്പോഴും സജീവമാണെന്നും റിപ്പോർട്ടുണ്ട്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ