Thursday, 21 September 2017 9.01 AM IST
സുനന്ദ മരിച്ചു കിടന്ന മുറിഉടൻ തുറക്കാൻ ഉത്തരവ്
September 13, 2017, 12:21 am
ന്യൂഡൽഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ചു കിടന്ന ഹോട്ടൽ ലീലാ പാലസിലെ മുറി തുറക്കാൻ പാട്യാല കോടതി ഉത്തരവിട്ടു. കേസന്വേഷണത്തിന് ആവശ്യമായ സാധനങ്ങൾ എടുത്തു മാറ്റി മുറി വീണ്ടും വാടകയ്ക്ക് നൽകാൻ 26നകം പൊലീസ് അവസരമൊരുക്കണം. ലീലാ പാലസിലെ 345-ാം നമ്പർ മുറിയിൽ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടത്. അന്ന് പൊലീസ് സീൽ ചെയ്ത മുറി പിന്നെ തുറന്നിട്ടില്ല. അന്വേഷണ ഭാഗമായി ഇതുവരെ മുറി തുറന്ന് പരിശോധിക്കാത്തതിന് കോടതി ഡൽഹി പൊലീസിനെ വിമർശിക്കുകയും ചെയ്തു.
മാസങ്ങളായി മുറി അടച്ചിട്ടതു കൊണ്ട് ഹോട്ടലിനുണ്ടായ നഷ്ടം ആര് നികത്തുമെന്ന് കോടതി ചോദിച്ചു. ഒരു ദിവസത്തേക്ക് 50,000 രൂപ വാടകയുള്ള മുറിയാണ്. അടച്ചിട്ടതു മൂലം രണ്ട് വർഷം കൊണ്ട് തങ്ങൾക്ക് ഭീമമായ നഷ്ടമുണ്ടായെന്ന് ഹോട്ടൽ നൽകിയ ഹർജിയിലാണ് കോടതി നടപടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ