പരസ്‌പരം ചുംബിച്ച് റിയ സെന്നും ഭർത്താവും, വെെറലായി ഹണിമുൺ ചിത്രം
September 12, 2017, 9:24 pm
അനന്ത്രഭദ്രം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ റിയ സെന്നിന്റെ ഹണിമൂൺ ചിത്രം വെെറലാകുന്നു. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ശിവം തിവാരിയാണ് റിയ സെന്നിന്റെ ഭർത്താവ്.

ചെക് റിപ്പബ്ലികിലാണ് ഇരുവരും ഹണിമൂൺ ആഘോഷിച്ചത്. ഇതിനിടെ പകർത്തിയ ചിത്രം റിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിവച്ചത്. ആഗസ്റ്റിലായിരുന്നു റിയ വിവാഹിതയായത്.

അനന്തഭദ്രം എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ സഹോദരിയായി അഭിനയിച്ച റിയ വിഷകന്യക എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബംഗാളിന്റെ സ്വപ്‌ന കാമുകി സുചിത്ര സെന്നിന്റെ കൊച്ചുമകളും, പ്രശസ്‌ത ബോളിവുഡ് നടി മൂൺ മൂൺ സെന്നിന്റെ ഇളയ മകളുമാണ് റിയ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ