Thursday, 21 September 2017 9.03 AM IST
നരോദ് പാട്യ കൂട്ടക്കൊല: അമിത് ഷാ ഹാജരാകണം
September 13, 2017, 12:25 am
അഹമ്മദാബാദ്: 2002ലെ നരോദ് പാട്യ കൂട്ടക്കൊല കേസിൽ സാക്ഷിയായ ബി​.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായോട് 18ന് നേരിട്ട് ഹാജരാകാൻ അഹമ്മദാബാദിലെ പ്രത്യേക കോടതി ഉത്തരവിട്ടു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നടന്ന കലാപത്തിൽ ന്യൂനപക്ഷ സമുദായക്കാരായ 97 പേർ കൊല്ലപ്പെട്ട സംഭവമാണിത്. കേസിൽ അന്ന് ശിശുക്ഷേമ മന്ത്രിയായിരുന്ന ഡോ. മായ കോട്നാനിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചു എന്നതാണ് കോട്നാനിയുടെ പേരിലുള്ള കുറ്റം. ഷായെയും മറ്റ് 13 പേരെയും സാക്ഷികളായി വിസ്തരിക്കണമെന്ന കോട്നാനിയുടെ ആവശ്യപ്രകാരമാണ് ഇവരെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ