Thursday, 21 September 2017 9.03 AM IST
ഷെൽ പൊട്ടി പുത്തൻപീരങ്കി കേടായി
September 13, 2017, 12:15 am
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത എം -777 ഹോവിറ്റ്‌സർ പീരങ്കി പരീക്ഷണത്തിനിടെ കേടായി. ഷെൽ പീരങ്കിക്കകത്തു വച്ച് പൊട്ടി കുഴലാണ് കേടായത്. ഇന്ത്യൻ നിർമ്മിത ഷെൽ ആണ് ഉപയോഗിച്ചത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അമേരിക്കയുമായി 7000 കോടി ഡോളറിന്റെ കരാറാണ് ഹൊവിറ്റ്‌സർ പീരങ്കിയുടേത്. ഇന്ത്യാ - ചൈന, ഇന്ത്യ- പാക് അതിർത്തികളിൽ വിന്യസിക്കാൻ145 പീരങ്കികളാണ് വാങ്ങുന്നത്. ഷെല്ലിന്റെ നിർമ്മാണ പിഴവാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ