Thursday, 21 September 2017 10.30 AM IST
വീണ്ടും അടിച്ചു മോനെ.. ദുബായിൽ മലയാളിക്ക് ആറരക്കോടിയുടെ സമ്മാനം
September 12, 2017, 10:07 pm
ദുബായ്: കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 12 കോടി ലഭിച്ചതിന് പിന്നാലെ മറ്റൊരു മലയാളിക്കും ഭാഗ്യസമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യനയർ നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് ഏകദേശം ആറര കോടി രൂപ (10 ലക്ഷം യു.എസ് ഡോളർ) സമ്മാനം ലഭിച്ചു. കാപ്പിലങ്ങാട് സ്വദേശി വേലു വേണുഗോപാലനാണ് ഭാഗ്യം തുണച്ചത്.

ദുബായിലെ ഒരു കമ്പനിയിൽ ഡ്രൈവറായ വേണുഗോപാൽ വാർഷിക അവധിക്ക് നാട്ടിലേയ്‌ക്ക് പോകുമ്പോഴായിരുന്നു ആയിരം ദിർഹത്തിന്റെ ഭാഗ്യ ടിക്കറ്റ് എടുത്തത്. മൂന്നാമത്തെ തവണയാണ് ഇദ്ദേഹം ഇൗ ഭാഗ്യ പരീക്ഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം, അബുദാബിയിൽ നടന്ന നറുക്കെടുപ്പിൽ ഏഴു മില്യൺ ദിർഹത്തിന്റെ സമ്മാനത്തിന മലയാളിയായ മനകുടി വർക്കീ മാത്യു അർഹനായിരുന്നു. ഏകദേശം 12 കോടിയോളം രൂപയാണ് മാത്യുവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ കൃഷ്‌ണം രാജുവിന് അഞ്ചു മില്യൺ ദിർഹം സമ്മാനമായി ലഭിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ