വാക്കുകളിൽ ഒതുങ്ങാത്ത ആദർശം, ലളിതമായി കെ.കെ ലതികയുടെ മകന്റെ വിവാഹം
September 12, 2017, 10:25 pm
വാക്കുകളിൽ മാത്രമല്ല ആദർശം ജീവിതത്തിലും പ്രാവർത്തികമാക്കുകയാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെയും മുൻ എം.എൽ.എ കെ.കെ ലതികയുടെയും കുടുംബം. വിവാഹം ആർഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും കാഴ്ചകളായി മാറുന്ന കാലത്ത് ചടങ്ങുകളൊന്നുമില്ലാതെയാണ് ഇരുവരുടെയും മകൻ ഉണ്ണി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.

ഇക്കാര്യം ലതിക തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്‌ടപ്പെട്ട രണ്ടുപേരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങി', എന്ന കുറിപ്പോടെയാണ് മകന്റെ വിവാഹ വാർത്ത അവർ പങ്കുവെച്ചത്.നിരവധി ആളുകളാണ് ആശംസകളും അഭിനന്ദനങ്ങളുമായി ലതികയേയും കുടുംബത്തെയും തങ്ങളുടെ സ്‌നേഹം അറിയിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ