Thursday, 21 September 2017 8.57 AM IST
പുരുഷടീമിനെ പിടിച്ചുകെട്ടി ഇന്ത്യൻ വീരാംഗനമാർ
September 13, 2017, 12:50 am
ആന്റ്‌വെർപ്: ബെൽജിയം ജൂനിയർ പുരുഷ ടീമിനെ ഇന്ത്യൻ വനിതാ ഹോക്കി ടീം സമനിലയിൽ തളച്ചു. ഇന്ത്യൻ ടീമിന്റെ യൂറോപ്യൻ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ 2-​2നായിരുന്നു ഇന്ത്യൻ വനിതകൾ ബൽജിയൻ പുരുഷടീമിനെ വരുതിയിൽ നിറുത്തിയത്.
കളിയിൽ മേൽക്കൈ ഉണ്ടായിരുന്ന ഇന്ത്യയ്‌​ക്കെതിരെ ആദ്യം ലീഡ് നേടിയത് ആതിഥേയരാണ്. 19​ാം മിനിറ്റിൽ സ്റ്റാൻ ബ്രാനിക്കിയിലൂടെയാണ് ബെൽജിയം ലീഡ് നേടിയത്. 36​ാം മിനിറ്റിൽ നിക്കി പ്രധാനിലൂടെഇന്ത്യ ഒപ്പമെത്തി. 43​ാം മിനിറ്റിൽ മാത്യു ഡി ലെരയിലൂടെ ബെൽജിയം വീണ്ടും മുന്നിലെത്തി. എന്നാൽ 54​ാം മിനിറ്റിൽ വന്ദന കടാരിയ വീണ്ടും ഇന്ത്യയെ ഒപ്പമെത്തിക്കുകയായിരുന്നു.
നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സമനില വഴങ്ങിയത്. കളി തുടങ്ങി 40​ാം സെക്കൻഡിൽ തന്നെ ഇന്ത്യയ്ക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചിരുന്നു. എന്നാൽ, അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ട് മിനിറ്റിനുശേഷം മറ്റശാരു പെനാൽറ്റി കോർണർ ബെൽജിൻ ഗോളി രക്ഷപ്പെടുത്തി. ഇന്ത്യയുടെ സമനിലയിൽ ഗോളി സവിത വഹിച്ച പങ്ക് ചെറുതല്ല. ആറ് മിനിറ്റിനുള്ളിൽ മൂന്ന് പെനാൽറ്റികളാണ് സവിത തട്ടികയറ്റിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.