Thursday, 21 September 2017 9.01 AM IST
ജെ.ഡി.യുവിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ശരദ് യാദവ് പക്ഷത്തിന് നൽകാനാവില്ലെന്ന് തിര.കമ്മീഷൻ
September 12, 2017, 11:30 pm
ന്യൂഡൽഹി: ജെ.ഡി.യുവിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പ് തങ്ങളുടെ പക്ഷത്തിന് അനുവദിക്കണമെന്ന ശരദ് യാദവിന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തിരഞ്ഞെടുപ്പ് ചിഹ്നത്തിനായി അപേക്ഷ നൽകിയ ശരദ് പക്ഷത്തിലെ ജാവേദ് റാസ അപേക്ഷയിൽ സ്വന്തം ഒപ്പുപോലും ചാർത്തിയില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. തങ്ങളുടെ കൂടെയുള്ള എം.പിമാരുടെയോ എം.എൽ.എമാരുടെയോ പിന്തുണ ഹാജരാക്കാൻ കഴിയാത്തതാണ് ശരദ് യാദവ് പക്ഷത്തിനു തിരിച്ചടിയായതെന്നാണു സൂചന. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെ.ഡി.യു പക്ഷത്തിനെ അംഗീകരിക്കുന്നത് കൂടിയാണെന്നാണ് വിലയിരുത്തൽ.

ബീഹാറിലെ മഹാസഖ്യത്തിൽ നിന്നും വേർപിരിഞ്ഞ് നിതീഷ് കുമാർ എൻ.ഡി.എയിൽ ചേർന്നതോടെയാണ് പാർട്ടിയിൽ ഭിന്നതകൾ രൂപപ്പെട്ടത്. എന്നാൽ പാർട്ടിയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് നിതീഷ് കുമാറിന്റെ വാദം. ഇത് അംഗീകരിക്കാതിരുന്ന ശരത് യാദവ് തന്നെ അനുകൂലിക്കുന്നവരെ കൂടെക്കൂട്ടി പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബീഹാറിൽ ഒൗദ്യോഗിക ജെ.ഡി.യും ജനങ്ങളുടെ ജെ.ഡി.യും ഉണ്ടെന്നും ഭരണത്തിനു വേണ്ടി നിയമസഭാംഗങ്ങളെല്ലാം നിതീഷിന്റെ കൂടെയാണെന്നും എന്നാൽ ജനങ്ങൾ തന്റെ കൂടെയാണെന്നും ശരത് യാദവ് വാദിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ