Thursday, 21 September 2017 8.52 AM IST
ആദ്യ ജയം പാകിസ്ഥാന്
September 13, 2017, 12:50 am
ലാഹോർ: ലോക ഇലവനെതിരെയുള്ള ഇന്റിപെൻഡൻസ് കപ്പ് ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 20 റൺസിനാണ് പാകിസ്ഥാൻ ജയിച്ചത്. ആദ്യം ബാറ്ര് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഇരുപതോവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 195 റൺസെടുത്തു. മറുപടിക്കിറങ്ങിയ ലോക ഇലവന് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 177 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ 3 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ പാകിസ്ഥാൻ 1-0ത്തിന് മുന്നിലെത്തി.
ടോസ് നേടിയ പാകിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
52 പന്തിൽ 10 ഫോറും 2 സിക്സും ഉൾപ്പെടെ 86 റൺസെടുത്ത ബാബർ അസം ആണ് പാകിസ്ഥാനെ മികച്ച സ്കോറിൽ എത്തിച്ചത്. അസം തന്നെയാണ് മാൻ ഒഫ് ദ മാച്ച്. അഹമ്മദ് ഷെഹസാദ് (39), ഷൊയിബ് മാലിക്ക് (38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ലോക ഇലവനായി തിസര പെരേര 2 വിക്കറ്റ് വീഴ്ത്തി. മോർക്കൽ, കട്ടിംഗ്, താഹിർ എന്നിവർ ഓരോവിക്കറ്റ് വീതം വീഴ്ത്തി. മറുപടിക്കിറങ്ങിയ ലോക ഇലവൻ നിരയ്ക്കായി തമിം ഇക്ബാലും (18), ഹഷിം അംലയും (26) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും ഇരുവരെയും ഒരോവറിൽ തന്നെ പുറത്താക്കി റുമ്മാൻ റയീസ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകുകയായിരുന്നു. നായകൻ ഫാഫ് ഡുപ്ലെസിസും (29), ഡാരൻ സമിയും (പുറത്താകാതെ 29), ടിം പെയിനും (25) പൊരുതി നോക്കിയെങ്കിലും വിജയതീരത്തെത്താൻ അത് മതിയാകുമായിരുന്നില്ല. സൊഹൈൽ ഖാനും ഷദാബ് ഖാനും പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരം ഇന്ന് നടക്കും.
2009 മാർച്ച് 3ന് ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപം ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിന് നേരി വെടിവയ്പുണ്ടായതിനെ തുടർന്ന് പ്രധാന വിദേശടീമുകൾ ഒന്നും പാകിസ്ഥാനിൽ പര്യടനം നടത്താൻ തയ്യാറായിരുന്നില്ല. 2014ൽ സിംബാബ്‌വെ ടീം പര്യടനത്തിന് പാകിസ്ഥാനിൽ എത്തിയതൊഴിച്ചാൽ ഈകാലയിളവിൽ മറ്രൊരു അന്താരാഷ്‌ട്ര മത്സരത്തിനും പാകിസ്ഥാൻ വേദിയായിട്ടില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.