Thursday, 21 September 2017 9.02 AM IST
സുരേഷ് റെയ്‌നയുടെ വാഹനം അപകടത്തിൽപെട്ടു
September 13, 2017, 12:17 am
ഇറ്റാവ: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഒടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. താരത്തിന് പരിക്കേറ്റിട്ടില്ല. ദുലീപ് ട്രോഫിയിൽ പങ്കെടുക്കാൻ ഗാസിയാബാദിൽ നിന്ന് കാൺപൂരിലേക്കുള്ള യാത്രയിലായിരുന്നു റെയ്‌ന. ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബ്ലൂ ടീമിന്റെ നായകനാണ് റെയ്‌ന. റെയ്‌ന സഞ്ചരിച്ച റേഞ്ച് റോവറാണ് അപകടത്തിൽപെട്ടത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. സംഭവം കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കിൽ അപകടം ഗുരുതരമായേനെ എന്ന് പൊലീസ് അറിയിച്ചു. മാറ്റിയിടാൻ വേറെ ടയർ ഇല്ലാതിരുന്നതിനാൽ താരത്തിന് കുറച്ചു സമയം റോഡിൽ കാത്തിരിക്കേണ്ടതായി വന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ