Wednesday, 20 September 2017 12.31 AM IST
കാത്തിരിപ്പിന് വിരാമം, ഐഫോണിന്റെ വിസ്‌മയച്ചെപ്പ് തുറന്നു
September 13, 2017, 1:00 am
ന്യൂയോർക്ക്: ആപ്പിളിന്റെ എറ്റവും വിലകൂടിയ സ്‌മാർട്ട്ഫോണുകളായ ആപ്പിൾ 8,ആപ്പിൾ 8 പ്ലസ്, ആപ്പിൾ X എന്നിവ പുറത്തിറക്കി. ആപ്പിളിന്റെ പത്താം വാർഷിക ദിനത്തിൽ കമ്പനിയുടെ പുതിയ ആസ്ഥാനമായ സ്‌റ്റീവ് ജോബ്‌സ് തിയറ്ററിൽ നടന്ന ചടങ്ങിലാണ് ഫോൺ പുറത്തിറക്കിയത്. ഭാവിയുടെ സ്‌മാർട്ട് ഫോൺ എന്ന് വിശേഷിപ്പിച്ചാണ് കമ്പനി സി.ഇ.ഒ ടിം കുക്ക് ഫോൺ അവതരിപ്പിച്ചത്.ആപ്പിൾ എ‌ക്‌സിന്റെ പ്രത്യേകതകൾ
ഒ.എൽ.ഇ.ഡി ഡിസ്‌പ്ലേയോട് കൂടിയ 5.8 ഇഞ്ച് സ്‌ക്രീനാണ് പുതിയ ഫോണിനുണ്ടാവുക.
 5.5 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേ
ഫോണിൽ ഹോം ബട്ടണില്ല, സ്‌ക്രീനിന്റെ താഴെ നിന്നും സ്‌വൈപ്പ് ചെയ്‌താൻ ഹോം സ്ക്രീനിലെത്തും. സ്‌പീക്കറും കാമറയും സ്ഥാപിച്ചിരിക്കുന്ന ഭാഗമൊഴിച്ചാൽ ബാക്കിയെല്ലാം ഫോണിന്റെ ഡിസ്‌പ്ലേയാണ്.
ആപ്പിൾ ഇന്റലിജന്റ് പേഴ്സ‌ണൽ അസിസ്‌റ്റന്റ് സിറി ആക്‌ടിവേറ്റ് ചെയ്യാൻ സൈഡ് ബട്ടൺ അമർത്തുകയോ 'ഹേയ് സിറി' എന്ന് പറയുകയോ ചെയ്‌താൽ മതി
 ഫോൺ അൺലോക്ക് ചെയ്യാൻ ഫെയ്സ് ഐ.ഡി എന്ന സംവിധാനമാണ് ഫോണിലുള്ളത്.ഏത് ആങ്കിളിൽ നിന്നും നിങ്ങളുടെ ഫെയ്സ് തിരിച്ചറിഞ്ഞ് ഫോൺ അൺലോക്ക് ആകുന്നു. ഹെയർ സ്‌റ്റൈൽ മാറ്റിയാലും മതിയായ വെളിച്ചമില്ലാത്ത അവസ്ഥയിലും ഫോൺ നിങ്ങളുടെ ഫെയ്സ് തിരിച്ചറിയും.
വയർലെസ് ചാർജിംഗ്, ഒരേ സമയം ഒന്നിലധികം ആപ്പിൾ ഉത്‌പ്പന്നങ്ങൾ ചാർജ് ചെയ്യാൻ കഴിയും
 12 എം.പി ഡ്യുവൽ ബാക്ക് കാമറ. ഇതിലുള്ള ഡ്യുവൽ ഇമേജ് സ്‌റ്റബിലൈസർ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകൾ എടുക്കാൻ കഴിയും
സെൽഫികൾക്ക് വേണ്ടി ട്രൂ ഡെപ്‌ത്ത് കാമറ
ആപ്പിൾ 7നേക്കാൾ രണ്ട് മണിക്കൂർ അധികം ബാറ്ററി സമയം
64 ജി.ബി 256 ജി.ബി എന്നിങ്ങനെ രണ്ട് വേരിയന്റുകൾ, വില ആരംഭിക്കുന്നത് 999 ഡോളർ മുതൽ. ഒക്‌ടോബർ 27 മുതൽ പ്രീ ഓ‌ർഡർ തുടങ്ങുന്ന ഫോൺ നവംബർ മൂന്ന് മുതൽ ഉപഭോക്താക്കളുടെ കൈയിലെത്തും.

4കെ ആപ്പിൾ ടി.വി
ഫോർ കെ റസല്യൂഷനിലുള്ള ആപ്പിൾ ടി.വി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മികച്ച ദൃശ്യവും ശബ്‌ദവും സമ്മാനിക്കുന്ന, അത്യാധുനിക ടി.വിയാണ് ഇതെന്ന് കമ്പനി അവകാശപ്പെട്ടു. എ.10എക്‌സ് പ്രൊസസർ, എച്ച്.ഡി.ആർ പിന്തുണ, ഡോൾബി വിഷൻ. 32 ജിബി ടിവിയുടെ വില ആരംഭിക്കുന്നത് 179 ഡോളർ മുതൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ