2017 സെപ്തംബർ 13 ബുധൻ
September 13, 2017, 12:26 am
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുഹൃത്ത് സഹായം ലഭിക്കും. അധ്വാനഭാരം കൂടും. തീരുമാനങ്ങൾ തൽക്കാലം മാറ്റിവയ്ക്കും.

ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സത്മാർഗത്തിൽ സഞ്ചരിക്കും. ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. ആത്മാഭിമാനം വർദ്ധിക്കും.

മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കാര്യങ്ങൾ നടപ്പാക്കും. മേലധികാരിയിൽ നിന്നും അതൃപ്തി, പദ്ധതികൾ പ്രാവർത്തികമാക്കും.

കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സമൂഹത്തിൽ ഉന്നതരുമായി സൗഹൃദം. ലാഭശതമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുണ്യതീർത്ഥയാത്ര നടത്തും. നീതിയുക്തമായി പ്രവർത്തിക്കും. ലക്ഷ്യപ്രാപ്തി കൈവരിക്കാൻ സാധിക്കും.

കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ കർമ്മമേഖല തുറക്കും. അനുഭവജ്ഞാനം പങ്കുവയ്ക്കും. ആത്മപ്രശംസ നിയന്ത്രിക്കണം.

തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രശ്‌നങ്ങൾ തരണം ചെയ്യും. ദൂരയാത്ര നടത്തും. കലാകായിക രംഗങ്ങളിൽ നേട്ടം.

വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
തർക്കങ്ങളിൽ പങ്കെടുക്കരുത്. പുതിയ സ്‌നേഹബന്ധങ്ങൾ ഉടലെടുക്കും. വാഹനം മാറ്റിവാങ്ങും.

ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വാക്പ്രയോഗം ശ്രദ്ധിക്കണം. യുക്തിയോടുകൂടി പ്രവർത്തിക്കും. ഉദ്യോഗത്തിൽ മാറ്റം.

മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
വ്യാപാരത്തിൽ ഉയർച്ച. ഹ്രസ്വകാല പദ്ധതിയിൽ ചേരും. ആരോഗ്യം സംരക്ഷിക്കും.

കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിട്ടുവീഴ്ച ചെയ്യും. വാഹന യാത്ര ശ്രദ്ധിക്കണം. പാരമ്പര്യ പ്രവൃത്തികളിൽ സജീവമാകും.

മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിദഗ്‌ദ്ധോപദേശം സ്വീകരിക്കും. അനിഷ്ടഫലങ്ങൾ ഒഴിവാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.