ഇത് അതല്ല, തെറ്റിദ്ധരിക്കരുത്
September 13, 2017, 11:02 am
ഒരു ഫോട്ടോ പോലും ഇടാൻ കഴിയാത്ത അവസ്ഥയിലാണ് നടിമാർ. അതപ്പോൾ തന്നെ വൈറലായി മാറും. അതിന് ആരാധകരുടേതായ ഒരു കുറിപ്പും നൽകും. അത്തരമൊരു കുറിപ്പിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി കീർത്തി സുരേഷ്. താരത്തിന്റെ ഒരു ചിത്രമാണ് ഈ പൊല്ലാപ്പെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. പട്ടുസാരിയുടുത്ത് പൊട്ടുകുത്തി സുന്ദരിയായിരിക്കുന്ന കീർത്തിയുടെ ചിത്രം താരത്തിന്റെ പുതിയ ചിത്രമായ മഹാനദിയുടേതെന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മുൻകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കീർത്തിയാണ് നായിക. എന്നാൽ, അത് മഹാനദിയിലെ അല്ലെന്നും ഒരു വസ്ത്രവ്യാപാര കടയുടെ പരസ്യ ചിത്രീകരണത്തിനിടെ ഉള്ളതാണെന്നും പറഞ്ഞ് താരം തന്നെ രംഗത്തെത്തി. ആശംസകളും അഭിനന്ദനങ്ങളും വർദ്ധിച്ചതോടെയാണ് താരം വിശദീകരണവുമായി എത്തിയത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ. സാമന്ത, വിജയ ദേവര തുടങ്ങിയവരും താരങ്ങളാകുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ