Thursday, 21 September 2017 11.21 PM IST
തരംഗമായി സംയുക്തയുടെ യോഗ
September 13, 2017, 11:00 am
വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സംയുക്ത വർമ്മ ഇന്നും പ്രേക്ഷകർക്കു പ്രിയങ്കരിയാണ്. അഭിനയ ലോകത്തേക്ക് എന്നു തിരിച്ചുവരുമെന്ന ചോദ്യം അഭിമുഖങ്ങളിൽ നിരവധി തവണ താരം നേരിട്ടിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യോഗ ചെയ്യുന്നതിനിടയിലുള്ള ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. കൈ പിറകിൽ കൂപ്പി വന്ദനം നടത്തുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ സംയുക്ത പരസ്യ ചിത്രങ്ങളിൽ സജീവമാണ്. ഭാര്യ അഭിനയിക്കുന്നതിനോട് എതിർപ്പില്ലെന്ന് ബിജു മേനോൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംയുക്ത തിരിച്ചുവന്നില്ല. ബിജു നായകനായ സോൾട്ട് മാംഗോ ട്രീയിലേക്ക് നായികയായി ക്ഷണിച്ചെങ്കിലും ഇനി അതൊന്നും വേണ്ടെന്നായിരുന്നു മറുപടി. പക്ഷേ പഴയതിലും സുന്ദരിയായി മാറിയ പുതിയ ചിത്രങ്ങൾ വിരൽ ചൂണ്ടുന്നത് ഒരു തിരിച്ചുവരവിലേക്കാണോ എന്ന ചിന്തയിലാണ് ആരാധകർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ