കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം
September 13, 2017, 11:58 am
മലയാള സിനിമയ്ക്ക് എന്നും മാറ്റങ്ങൾ സംഭാവന നൽകിയിട്ടുള്ള സംവിധായകനാണ് ഐ.വി. ശശി. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി അദ്ദേഹം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്. ഇത്തവണ കേരളത്തിലെ ജീവിതത്തിന്റെ യഥാർത്ഥ ചിത്രങ്ങളല്ല മറിച്ച് ഇറാഖിന്റെ കുവൈത്ത് അധിനിവേശം പശ്ചാത്തലമാക്കി നടക്കുന്ന യഥാർത്ഥ കഥയാകും ആസ്വാദകർക്കു മുന്നിലെത്തുക. ഡാം 999 പോലുള്ള ചിത്രങ്ങളിലൂടെ കഴിവു തെളിയിച്ച സംവിധായകൻ സോഹന്റോയിയുമായി കൈകോർത്താണ് ഐ.വി. ശശി പുതിയ ചിത്രം ഒരുക്കുന്നത്.

'ബേണിങ് വെൽസ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകൻ ആരാണെന്ന് തീരുമാനമായിട്ടില്ല. മഹാഭാരതം, ബാഹുബലി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമ കാണാനിരിക്കുന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രം എന്നാണ് നിർമ്മാതാവ് സോഹൻ റോയ് അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യത്തിലാണ് ചിത്രം ഒരുക്കുന്നത്. ഐ.വി.ശശിയ്ക്ക് ഒപ്പം സോഹൻ റോയിയും തിരക്കഥാ രചനയിൽ പങ്കാളിയാകുന്നുണ്ട്.

കുവൈത്ത് യുദ്ധത്തെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന ഐ വി ശശിയുടെ ആഗ്രഹമാണ് ഇങ്ങനൊരു ചിത്രത്തിന്റെ അടിത്തറ എന്നാണ് സോഹൻ റോയ് പറയുന്നത്. ചന്ദ്രയാൻ പോലെ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഒന്നാകും ബേണിങ് വെൽസ് എന്നും സോഹൻ റോയ് കൂട്ടിച്ചേർത്തു. 2019 ൽ 33 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ