സെപ്‌തംബർ 28ന് ദിലീപ് എത്തും രാമലീലയുമായി
September 13, 2017, 11:09 am
ദിലീപ് ആരാധകർക്ക് സന്തോഷ വാർത്ത, സെപ്‌തംബർ 28ന് ദിലീപ് എത്തും. പക്ഷേ ജയിലിൽ നിന്നല്ല എന്നു മാത്രം. ദിലീപ് നായകനാകുന്ന 'രാമലീല'യാണ് സെപ്‌തംബർ 28ന് തീയേറ്ററുകളിൽ എത്തുക. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കളായ മുളക്പാടം ഫിലിംസാണ് സ്ഥിരീകരണം നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ ജയിലിലായതോടെ ബിഗ് ബജറ്റ് ചിത്രമായ രാമലീലയുടെ റിലീസിംഗ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ദിലീപിന്റെ ജാമ്യത്തിനായി കാത്തു നിൽക്കണ്ടെന്ന തീരുമാനത്തിലാണ് അണിയറ പ്രവർത്തകർ. ദിലീപിന്റെ അറസ്റ്റ് സിനിമയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണിത്. നേരത്തെ ജൂലായ് 21ന് ചിത്രം ഇറങ്ങുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

13 കോടി ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ മുകേഷ്, വിജയരാഘവൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. പ്രയാഗ മാർട്ടിനാണ് നായിക. രാധികാ ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചിയുടെ തിരക്കഥയിൽ നവാഗതനായ അരുൺ ഗോപിയാണ് രാമലീലയുടെ സംവിധായകൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ