Wednesday, 20 September 2017 12.31 AM IST
ട്രെയിനിൽ നിന്ന് പരവൂർ കായലിൽ വീണ എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ രക്ഷിച്ചു
September 13, 2017, 11:39 am
കൊല്ലം : ട്രെയിനിൽ നിന്നും കായലിലേക്ക് വീണ പെൺകുട്ടിയെ രക്ഷിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ പരവൂർ കായലിന് കുറുകെ മാമൂട്ടിൽ പാലത്തിലായിരുന്നു അപകടം. പുനലൂരിൽ നിന്നു കന്യാകുമാരിയിലേക്ക് പോയ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരി പാപ്പനംകോട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് അപകടത്തിൽപ്പെട്ടത്. ടി. കെ. എം എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ കെമിക്കൽ വിഭാഗം വിദ്യാർത്ഥിനിയായ പെൺകുട്ടി ശാരീരിക അസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ കിളികൊല്ലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പുനലൂർ കന്യാകുമാരി പാസഞ്ചർ ട്രെയിനിൽ കയറിയതാണ്.ട്രെയിനിൽ തിരക്കായതിനാൽ വാതിലിനോട് ചേർന്നുള്ള യാത്രക്കിടയിൽ പരവൂർ കായലിന് കുറുകെ മാമൂട്ടിൽ പാലത്തിൽ ട്രെയിൻ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഈ സമയം പാലത്തിന് സമീപം രണ്ടു വള്ളത്തിലായി മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്നവരും തീരത്തുണ്ടായിരുന്ന പരവൂർ പൊലീസിന്റെ ജനമൈത്രി കടലോര ജാഗ്രത സമിതി പ്രവർത്തകരും ചേർന്ന് രക്ഷ പ്രവർത്തനം നടത്തിയാണ് പെൺകുട്ടിയെ കരയ്‌ക്കെത്തിച്ചത്.പെൺകുട്ടി വീണ ഭാഗം കരയിൽ നിന്നും അത്ര ദൂരത്തല്ലാതിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. റെയിൽ അലർട്ടിൽ നിന്നും പരവൂർ പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും രംഗത്തെത്തി.പൊലീസ് വാഹനത്തിൽ പെൺകുട്ടിയെ നെടുങ്ങോലം സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം അയച്ചു.വാതിലിനോട് ചേർന്ന് നിൽക്കുകയായിരുന്ന പെൺകുട്ടി വണ്ടിയുടെ കുലുക്കത്തിനും ശക്തമായ കാറ്റിനുമിടയിൽ വാതിൽ ദേഹത്ത് തട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് പരവൂർ സി ഐ എസ് .ഷെരീഫ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ