Wednesday, 22 November 2017 7.28 AM IST
ഉ​​​റ​​​ക്ക​​​വൈ​​​ക​​​ല്യ​​​ങ്ങൾ
September 13, 2017, 11:46 am
കൃ​ത്യ​ത​യി​ല്ലാ​ത്ത ഉ​റ​ക്ക​സ​മ​യം, ജോ​ലി സ​മ്മർ​ദ്ദം, മാ​ന​സിക പ്ര​ശ്ന​ങ്ങൾ, ഇ​ന്റർ​നെ​റ്റി​നോ​ടു​ള്ള അ​ടി​മ​ത്തം, ല​ഹ​രി ഉ​പ​യോ​ഗം, ചില ഔ​ഷധ പ്ര​യോ​ഗ​ങ്ങൾ തു​ട​ങ്ങി നി​ര​ത്തു​ക​ളി​ലെ അ​മി​ത​മായ വെ​ളി​ച്ചം, ശ​ബ്ദം എ​ന്നിവ വ​രെ ഉ​റ​ക്ക​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ചെ​റു​തും വ​ലു​തു​മായ അ​നേ​കം പ്ര​ശ്ന​ങ്ങ​ളെ ഉ​റ​ക്ക​വൈ​ക​ല്യ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.
ഉ​റ​ക്ക​ത്തി​ലെ പ​ല്ലു​ക​ടി, കൂർ​ക്കം വ​ലി, ഉ​റ​ക്ക​ത്തിൽ പാ​ദ​ങ്ങ​ളി​ല​നു​ഭ​വ​പ്പെ​ടു​ന്ന അ​സ്വാ​സ്ഥ്യം, ഉ​റ​ക്ക​ത്തിൽ കൈ​കാ​ലു​കൾ എ​ടു​ത്തെ​റി​യൽ ,​ഉ​റ​ക്ക​ത്തി​ല​നു​ഭ​വ​പ്പെ​ടു​ന്ന ത​ളർ​ച്ച, ഉ​റ​ക്ക​ത്തിൽ എ​ഴു​ന്നേ​റ്റു ന​ട​ക്കൽ, ഉ​റ​ക്ക​ത്തി​ലെ ശ്വ​സന പ്ര​ശ്ന​ങ്ങൾ,​ഉ​റ​ക്ക​ത്തിൽ മൂ​ത്ര​മൊ​ഴി​ക്കൽ, പി​റു​പി​റു​ക്കൽ, ഞെ​ട്ടി​യു​ണ​രൽ തു​ട​ങ്ങി ഉ​റ​ക്ക​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ട്.

ചില രോ​ഗി​ക​ളിൽ ഉ​റ​ക്ക​ക്കു​റ​വ് വ​ലിയ പ്ര​ശ്ന​മാ​ണ്. കി​ട​ന്ന് മ​ണി​ക്കൂ​റു​കൾ മാ​ത്രം ക​ഴി​ഞ്ഞ് ഉ​റ​ക്കം വ​രി​ക, കി​ട​ന്ന് ക​ഴി​ഞ്ഞാ​ലു​ള്ള ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ങ്ങൾ കൊ​ണ്ട് ഉ​റ​ക്കം വ​രാ​തി​രി​ക്കുക എ​ന്നിവ ശാ​രീ​രിക രോ​ഗ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കാ​ണു​ന്നു. വി​ഷാ​ദ​രോ​ഗ​മു​ള്ള​വ​രി​ലേ​റെ​യും പു​ലർ​ച്ചെ 1- 2 മ​ണി​ക്കു​ണർ​ന്ന്, പി​ന്നെ ഉ​റ​ങ്ങാ​തെ നേ​രം പു​ല​രു​ന്ന​തും കാ​ത്തി​രി​ക്കു​ന്ന​വ​രാ​കാം. പ്ര​മേ​ഹ​ബാ​ധി​ത​രി​ലും പ്രാ​യ​മാ​യ​വ​രി​ലും രാ​ത്രി കൂ​ടെ കൂ​ടെ​യു​ള്ള മൂ​ത്ര​മൊ​ഴി​പ്പും ഉ​റ​ക്ക​ത്തെ ബാ​ധി​ക്കാം. അ​ണു​ബാ​ധ, ചു​മ, ശ്വാ​സ​ത​ട​സം, ദ​ഹ​ന​പ്ര​ശ്ന​ങ്ങൾ, മൂ​ക്ക​ട​പ്പ് തു​ട​ങ്ങി​യ​വ​യും താ​ത്‌​കാ​ലി​ക​മാ​യി ഉ​റ​ക്കം കു​റ​യ്ക്കാം.

അ​മി​ത​മായ ഉ​റ​ക്കം
പ്ര​മേ​ഹം, തൈ​റോ​യ്‌​ഡ് പ്ര​ശ്ന​ങ്ങൾ, വി​ഷാ​ദം എ​ന്നി​വ​യിൽ ചി​ല​പ്പോൾ ഉ​റ​ക്കം അ​മി​ത​മാ​യും അ​സ​മ​യ​ത്തും ഉ​ണ്ടാ​കു​ന്നു.
ക്ഷീ​ണം മൂ​ലം പ​കൽ അ​ല്പം ഉ​റ​ങ്ങു​ക​യും, പി​ന്നീ​ട് അ​തു ശീ​ല​മാ​വു​ക​യും ചെ​യ്യു​ന്ന​വ​രാ​ണി​ധ​ക​വും.
ഉ​റ​ക്കം ത​ട​യ​രു​തേ. വി​വിധ കാ​ര​ണ​ങ്ങ​ളാൽ ഉ​റ​ക്കം ത​ട​യു​ന്ന​ത് ന​മു​ക്കി​പ്പോൾ ശീ​ല​മാ​ണ്.
ഇ​ത് ത​ല​ച്ചോ​റി​ന്റെ പ്ര​വർ​ത്ത​ങ്ങ​ളെ മ​ന്ദീ​ഭ​വി​പ്പി​ക്കു​വാ​നും, ത​ല​യ്ക്ക് ക​നം, ഉ​ത്സാ​ഹ​ഹാ​നി, നേ​ത്ര​പ്ര​ശ്ന​ങ്ങൾ , ശ​രീ​ര​വേ​ദന തു​ട​ങ്ങി​യ​വ​യ്ക്ക് ഇ​ട​യാ​ക്കി​യേ​ക്കും. ഹൃ​ദ്റോ​ഗം, മ​സ്തി​ഷ്ക​രോ​ഗ​ങ്ങൾ, ര​ക്ത​സ​മ്മർ​ദ്ദം, പ്ര​മേ​ഹം, മ​നോ​രോ​ഗ​ങ്ങൾ എ​ന്നി​വ​യ്ക്കും കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങൾ സൂ​ചി​പ്പി​ക്കു​ന്നു.

ന​ല്ല ഉ​റ​ക്കം കി​ട്ടാൻ
1. നി​ത്യ​വും ഒ​രേ സ​മ​യ​ത്ത് ഉ​റ​ങ്ങാ​നും ഉ​ണ​രാ​നും ശ്ര​ദ്ധി​ക്കു​ക.
2.​പ​കൽ വി​ശ്ര​മി​ക്കാ​നും, വാ​യി​ക്കാ​നും ഫോൺ ഉ​പ​യോ​ഗി​ക്കാ​നും കി​ട​പ്പ​റ​യെ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
3. ല​ഘു​വായ അ​ത്താ​ഴം, ക​ഴി​യു​ന്ന​ത്ര നേ​ര​ത്തെ ക​ഴി​ക്കു​ക.
4. മ​ന​സി​ന് ലാ​ഘ​വം, സ​ന്തോ​ഷം എ​ന്നിവ നൽ​കു​ന്ന കാ​ര്യ​ങ്ങ​ളിൽ മാ​ത്രം സ​ന്ധ്യ​യ്ക്കു ശേ​ഷം ഏർ​പ്പെ​ടു​ക.
5. ഭീ​തി, ആ​ശ​ങ്ക എ​ന്നി​വ​യു​ണ്ടാ​കു​ന്ന ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക. ല​ഘു​സം​ഗീ​തം ആ​സ്വ​ദി​ക്കു​ക.
6. ശാ​രീ​രിക രോ​ഗ​ങ്ങൾ​ക്ക് ആ​വ​ശ്യ​മായ ചി​കി​ത്സ​കൾ, പ​രി​ശോ​ധ​ന​കൾ ചെ​യ്യു​ക.
7. അ​ത്താ​ഴ​ത്തി​ന് മു​മ്പ് കു​ളി​ച്ച്, അ​യ​വു​ള്ള സു​ഖ​പ്ര​ദ​മായ വ​സ്ത്രം ധ​രി​ച്ച് ഉ​റ​ങ്ങാൻ പോ​കു​ക.
8. ഉ​റ​ക്ക​ത്തി​നു ത​ട​സം നിൽ​ക്കു​ന്ന വെ​ളി​ച്ചം, ശ​ബ്ദം എ​ന്നിവ കി​ട​പ്പ​റ​യി​ലു​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.,
9. ശാ​രീ​രിക സ്ഥി​തി​ക്ക് യോ​ജി​ച്ച തൈ​ല​ങ്ങൾ, ത​ല​യ്ക്കെ​ണ്ണ​കൾ എ​ന്നിവ വൈ​ദ്യ​നിർ​ദ്ദേശ പ്ര​കാ​രം ഉ​പ​യോ​ഗി​ച്ച് എ​ണ്ണ തേ​ച്ചു കു​ളി ശീ​ല​മാ​ക്കു​ക.
എ​ണ്ണ തേ​യ്ക്കു​മ്പോൾ ത​ല​യി​ലും ചെ​വി​യി​ലും പാ​ദ​ങ്ങ​ളി​ലും എ​ണ്ണ പു​ര​ട്ടി മൃ​ദു​വാ​യി ഉ​ഴി​ഞ്ഞ് കു​ളി​ക്കു​ക.
10. വ്യാ​യാ​മം ശീ​ല​മാ​ക്കു​ക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ