Friday, 22 September 2017 6.29 AM IST
വാഹനാപകടം: മൃതദേഹം ലഭിച്ചത് 15 കിലോമീറ്റർ അപ്പുറത്ത് നിന്ന്
September 13, 2017, 2:08 pm
ആലപ്പുഴ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് 15 കിലോമീറ്റർ അകലെ. ആലപ്പുഴ തോട്ടപ്പള്ളി മത്തേരി ആശുപത്രിക്ക് മുന്നിൽ നടന്ന അപകടത്തിൽ മരിച്ച കലവൂർ ഹനുമാരുവെളിയിൽ വാസുദേവന്റെ മകൻ സുനിൽ കുമാ (49)റിന്റെ മൃതദേഹമാണ് 15 കിലോമീറ്റർ അകലെ പുന്നപ്രയിൽ കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് പുലർച്ചെ 2.45നായിരുന്നു അപകടം. അപകടം കണ്ട  മറ്റൊരു കാറിലെ യാത്രക്കാരൻ തൊട്ടടുത്ത ദുബായ് ഹോട്ടലിൽ വിവരമറിയിച്ചു. ഹോട്ടലുടമയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും അപകട സ്ഥലത്ത് രക്തംതളം കെട്ടി നിൽക്കുന്നതും വാഹനത്തിന്റെ പൊട്ടിയ ചില്ലുകളും പേഴ്സും തിരിച്ചറിയൽ കാർഡുമാണ് കണ്ടെത്താനായത്. അമ്പലപ്പുഴ പൊലീസ് ഉടൻ അപകടവിവരം തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറി. മൂന്ന് മണിയോടെ ആലപ്പുഴ കളർകോട് ചിന്മയാ സ്ക്കൂളിന് മുന്നിൽ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് മരിച്ചത് സുനിലാണെന്ന് സ്ഥിരീകരിച്ചു.  അപകടത്തിൽ പെട്ടയാളെ രക്ഷിക്കുന്നതിനായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരിച്ചതിനെ തുടർന്ന് വഴിയിൽ ഉപേക്ഷിച്ചതാണോ, അതല്ല, അപകടമുണ്ടാക്കിയ വാഹനത്തിൽ കുടുങ്ങി മൃതദേഹം നിരങ്ങി പോയതാണോയെന്ന കാര്യവും പൊലീസ് പരിശോധിച്ചു വരുന്നു. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

സുനിൽ കുമാർ പ്ളന്പിംഗ്  തൊഴിലാളിയാണ്. സരസമ്മയാണ് ഭാര്യ. സുമേഷ്, സുകന്യ എന്നിവർ മക്കളാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ