Wednesday, 20 September 2017 12.37 AM IST
ജാമ്യാപേക്ഷയിൽ തീർപ്പാകുന്നത് വരെ നാദിർഷയുടെ അറസ്‌റ്റ് പാടില്ലെന്ന് ഹൈക്കോടതി
September 13, 2017, 3:30 pm
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ അറസ്‌റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ 18ന് കോടതി വിധി പറയും. അതുവരെയാണ് അറസ്‌റ്റ് തടഞ്ഞത്. അതേസമയം, 18ന് രാവിലെ 10 മണിക്ക് നാദിർഷയോട് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാനും കോടതി നിർദ്ദേശിച്ചു.

അതിനിടെ, കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെ ഹൈക്കോടതി വിമർശിച്ചു. കേസിന്റെ അന്വേഷണം സിനിമയുടെ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം എന്ന് തീരുമെന്നും സംവിധായകനും നടനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ഹൈക്കോടതി ചോദിച്ചു.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ. മുഖ്യപ്രതി പൾസർ സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിനെ വാർത്തകളിൽ സജീവമാക്കി നിറുത്താനാണോ പൊലീസ് ശ്രമിക്കുന്നത്.  അങ്ങനെയെങ്കിൽ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.

അതേസമയം, കേസിൽ നാദിർഷയെ പ്രതി ചേർത്തിട്ടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ