Wednesday, 20 September 2017 12.37 AM IST
പാലക്കാട് ഇരട്ടക്കൊല: മരുമകളുടെ സുഹൃത്തായ പ്രതി പിടിയിൽ
September 13, 2017, 2:59 pm
കൊച്ചി: പാലക്കാട് കോട്ടായിയിൽ തോലന്നൂരിൽ വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം പറവൂർ സ്വദേശി സുദർശനനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പുളയ്ക്കൽ പറമ്പിൽ സ്വാമിനാഥൻ (72), ഭാര്യ പ്രേമകുമാരി(62) എന്നിവരെയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വാമിനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.

കഴിഞ്ഞദിവസം രാത്രിയിലാണ് കൊലനടന്നത്. ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥൻ ഒരാഴ്ചമുമ്പ് പരാതി നൽകിയിരുന്നുവെങ്കിലും ഇതിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. സ്വാമിനാഥനും ഭാര്യ പ്രേമ കുമാരിക്കും ഒരു മകനും ഒരു മകളും ഉണ്ട്. കൊല നടക്കുന്ന സമയത്ത് ഇവരാരും വീട്ടിൽ ഉണ്ടായിരുന്നില്ല. മകൾ വിദേശത്താണ്. മകൻ ആർമിയിൽ ഉദ്യോഗസ്ഥനാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ