Thursday, 21 September 2017 9.02 AM IST
ഗുജറാത്തിൽ പ്രക്ഷോഭകർ ബസ് കത്തിച്ചു
September 14, 2017, 12:20 am
ഗുജറാത്ത്: സൂററ്റിലെ ഡയമണ്ട് സിറ്റിയിൽ യുവമോർച്ചയുടെ പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് പട്ടേദാർ പ്രക്ഷോഭകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് രണ്ട് ബസുകൾക്ക് തീയിട്ടു. ആർക്കും പരിക്കില്ല. പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സൗരാഷ്ട്ര ഭവനിൽ യുവമോർച്ച സംഘടിപ്പിച്ച പരിപാടിയാണ് ഹർദിക് പട്ടേലിന്റെ പട്ടേദാർ അനാമത് ആന്തോളൻ സമിതി തടസ്സപ്പെടുത്താൻ ശ്രമിച്ചത്. വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലിയിലും പട്ടേൽ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് 2015 മുതൽ ആന്തോളൻ സമിതി ഗുജറാത്തിൽ പ്രക്ഷോഭം നടത്തി വരികയാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ