Thursday, 21 September 2017 10.41 AM IST
വ്യാപാരികൾക്കായി 'ഈസി പേ" ആപ്പുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
September 14, 2017, 4:21 am
കൊച്ചി: കച്ചവടക്കാർക്കായി ഐ.സി.ഐ.സി.ഐ ബാങ്ക് 'ഈസി പേ" മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ഉപഭോക്താക്കളിൽ നിന്ന് ഡിജിറ്റൽ മാർഗങ്ങളിലൂടെ പണം വാങ്ങാൻ കച്ചവടക്കാരെ സഹായിക്കുന്ന ആപ്പാണിത്. ഐ.സി.ഐ.സി.ഐ ബാങ്കിൽ കറന്റ് അക്കൗണ്ടുള്ള വ്യപാരി, ബാങ്കിൽ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറുള്ള സ്‌മാർട്ഫോണിലാണ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്. ആപ്പ് ഉപയോഗിച്ച് പരിധിയില്ലാതെ പണം സ്വീകരിക്കാം. സേവനം സൗജന്യവുമാണ്.
ഉപഭോക്താക്കളിൽ നിന്ന് യു.പി.ഐ., ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ മാർഗങ്ങളിലൂടെ വ്യാപാരിക്ക് ഈസി പേ പ്രയോജനപ്പെടുത്തി പണം വാങ്ങാം. ഒാരോ തവണയും വ്യാപാരി ആപ്പിലേക്ക് ലോഗിൻ ചെയ്യുമ്പോൾ എംപിൻ നൽകണം. വ്യാപാരിക്ക് പരമാവധി 30 ജീവനക്കാരെയും ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കാനായി ആപ്പുമായി രജിസ്‌റ്റർ ചെയ്യാം. ഇതിനകം 1.41 ലക്ഷം വ്യാപാരികൾ ആപ്പിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേരളത്തിൽ 2,300 വ്യാപാരികളും രജിസ്‌റ്റർ ചെയ്‌തു. രണ്ടര ലക്ഷത്തോളം വരുന്ന പി.ഒ.എസ് സംവിധാനത്തെ മറികടക്കുകയാണ് ഈസിപേയുടെ ലക്ഷ്യമെന്ന് ഐ.സി.ഐ.സി.ഐ ബാങ്കധികൃതർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ